Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഞ്ചായത്ത് അംഗം...

പഞ്ചായത്ത് അംഗം ഗ്രാമസേവനകേന്ദ്രം തുറന്നു

text_fields
bookmark_border
കോന്നി: പ്രമാടം ഗ്രാമപഞ്ചായത്ത് അന്തിച്ചന്ത 14ാം വാര്‍ഡില്‍നിന്ന് വിജയിച്ച റോബിന്‍ പീറ്റര്‍ ഗ്രാമസേവനകേന്ദ്രം തുറന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് രാജ് നിയമപ്രകാരം നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വാര്‍ഡുകേന്ദ്രമെന്ന നിലയിലാണ് ഗ്രാമസേവനകേന്ദ്രം തുറന്നത്. മെംബറുടെ സേവനം മുഴുവന്‍ സമയവും വാര്‍ഡില്‍ ലഭിക്കുന്നതിനും ജനകീയ പ്രശ്നങ്ങളുമായി ഒത്തുകൂടുന്നതിനും ഗ്രാമസഭകള്‍ സമ്മേളിക്കാനുമൊക്കെ കേന്ദ്രം വേദിയാകും. കഴിഞ്ഞ ജില്ലാ പഞ്ചായത്തിലും അതിനു മുമ്പ് ബ്ളോക് പഞ്ചായത്തിലും അംഗമായിരുന്ന റോബിന്‍ പീറ്റര്‍ ഇത്തവണ പ്രമാടം ഗ്രാമപഞ്ചായത്ത് അംഗമാകുകയായിരുന്നു. ഗ്രാമസേവന കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനോദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മേരി ജോണ്‍ നിര്‍വഹിച്ചു. മുന്‍ വാര്‍ഡ് അംഗം രഞ്ജിനി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്. ജോണ്‍, ജോസ് പനച്ചക്കല്‍, പ്രസീത രഘു, വി.എ. പൊടിയമ്മ, സി.എം. ജോയി, അജിതാ കുമാരി, ജോര്‍ജ് ജേക്കബ്, കെ.എസ്. തോമസ്, ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story