ചെമ്പന്‍മുടിയില്‍ സ്ഥാനാര്‍ഥിക്കെതിരെ അജ്ഞാത നോട്ടീസ്; സംഘര്‍ഷം
text_fieldsവടശേരിക്കര: യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ അജ്ഞാത നോട്ടീസ്. ജനകീയസമരം നടന്ന ചെമ്പന്‍മുടി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സമരസമിതി നേതാവ് പാറമട സമരത്തെ ഒരുകോടി മുപ്പത്തിഅഞ്ച് ലക്ഷം രൂപ കരാറുറപ്പിച്ച് അട്ടിമറിച്ചെന്നാരോപിച്ചാണ് നാറാണംമൂഴി പഞ്ചായത്തിലെ ചെമ്പന്‍മുടി മൂന്നാം വാര്‍ഡില്‍ ചൊവ്വാഴ്ച വൈകുന്നേരം അജ്ഞാതനോട്ടീസ് പ്രചരിച്ചത്. സംഭവമറിഞ്ഞ് രാത്രിയോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും സംഘവും ചെമ്പന്‍മുടി ലക്ഷംവീട് ഭാഗത്തത്തെി എല്‍.ഡി.എഫ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാക്കുകയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സമരസമിതി പ്രവര്‍ത്തകനുമായ പ്രിന്‍സ് ജോസിനെ ഭീഷണിപ്പെടുത്തിയതു പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് വെച്ചൂച്ചിറ പൊലീസത്തെി ഇരുകൂട്ടരെയും സമാധാനിപ്പിച്ച് പിരിച്ചുവിട്ടു.
എന്നാല്‍, ഇടതുപക്ഷ സ്ഥാനാര്‍ഥിക്കുനേരെ ഭീഷണി ഉണ്ടാവുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിട്ടും സംഭവത്തില്‍ പരാതിയോ പൊലീസ് കേസോ ഉണ്ടാകാതിരുന്നത് പാറമടലോബിയുടെ അവസരോചിത ഇടപെടലാണെന്നും ഇതിനായി എല്‍.ഡി.എഫിലെ ഒരു പ്രബല ഘടകകക്ഷി നേതാവിനെ പാറമടലോബി ഉപയോഗിച്ചതായും പറയപ്പെടുന്നു. പഞ്ചായത്തിലുടനീളം പാറമടലോബിയുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രബല കക്ഷികള്‍ മൂന്നും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.