Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്രഷര്‍...

ക്രഷര്‍ യൂനിറ്റിനെതിരായ ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നില്ല

text_fields
bookmark_border
പത്തനംതിട്ട: തിരുവല്ല താലൂക്ക് സര്‍വേ ടീം നടത്തിയ റീസര്‍വേയില്‍ പുറമ്പോക്ക് ഭൂമി കൈവശംവെച്ചതായി കണ്ടത്തെിയ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഷാനിയോ മെറ്റല്‍ ക്രെഷര്‍ യൂനിറ്റിന് ഉദ്യോഗസ്ഥരുടെ മൗനാനുവാദമെന്ന് പൊന്‍മല ക്ഷേത്ര ഹൈന്ദവ സേവാസമിതി. സമിതി ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ പുറമ്പോക്ക് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കാന്‍ ആര്‍.ഡി.ഒക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ പരമാവധി ഇഴച്ച് ഉദ്യോഗസ്ഥര്‍ നടപടി വൈകിപ്പിക്കുകയാണ്. ക്രഷര്‍ യൂനിറ്റിന്‍െറ നിയമവിരുദ്ധപ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കണമെന്ന് പൊന്‍മല ക്ഷേത്ര ഹൈന്ദവ സേവാസമിതി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story