Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാട്ടര്‍ അതോറിറ്റി...

വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയം ഉപരോധിച്ചു

text_fields
bookmark_border
തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയം ഉപരോധിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍, ജില്ലാപഞ്ചായത്ത് അംഗം സാം ഈപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. അഡ്വ. ബിനു വി. ഈപ്പന്‍, ക്രിസ്റ്റഫര്‍ ഫിലിപ്പ്, അനില്‍ മേരി ചെറിയാന്‍, സോമന്‍ താമരച്ചാലില്‍, റോയി വര്‍ഗീസ്, ഷൈനി ചെറിയാന്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി. ഇപ്പോഴത്തേ നിലവിലുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി പരമാവധി പ്രശ്നം മൂന്നുദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് വാട്ടര്‍ അതോറിറി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം. മധു സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇപ്പോഴത്തെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് കെ.എസ്.ടി.പി, വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത് പ്രസിഡന്‍റുന്മാര്‍ എന്നിവരുടെ യോഗം 21ന് ആര്‍.ഡി.ഒ ഓഫിസില്‍ സബ്കലക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി. പെരിങ്ങര പഞ്ചായത്ത് വാട്ടര്‍ ടാങ്ക് അടിയന്തരമായി കമീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പുളിക്കീഴ് വാട്ടര്‍ ടാങ്ക് പണി പൂര്‍ത്തിയാകുന്നതുവരെ തിരുവല്ലയില്‍നിന്ന് തല്‍ക്കാലിക ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി ഇപ്പോള്‍ പണി പൂര്‍ത്തീകരിച്ച പെരിങ്ങര വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിച്ച് നടപടി ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അപ്പര്‍കുട്ടനാട്ടിലെ മറ്റ് നാല് പഞ്ചായത്തുകളിലും ഇപ്പോള്‍ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നിലവില്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധാനംപോലും കൃത്യമായി നടപ്പാക്കാത്തതിനാലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്.
Show Full Article
TAGS:LOCAL NEWS 
Next Story