Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുമ്പെട്ടി പൊലീസ...

പെരുമ്പെട്ടി പൊലീസ സ്റ്റേഷന്‍ ഒൗട്ട് ഹൗസ് അപകട നിലയില്‍

text_fields
bookmark_border
മല്ലപ്പള്ളി: കാലപ്പഴക്കത്താല്‍ തകര്‍ന്നുതുടങ്ങിയ പെരുമ്പെട്ടി പൊലീസ് സ്റ്റേഷന്‍ ഒൗട്ട്ഹൗസ് അപകടനിലയില്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ചിരുന്ന ഒൗട്ട്ഹൗസിന്‍െറ മേല്‍ക്കൂര ഇളകി ഭിത്തി പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായ നിലയിലാണ്. ഒൗട്ട്ഹൗസ് പൊളിച്ചുമാറ്റി പുതിയത് പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്റ്റേഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് എത്തുന്ന പ്രദേശവാസികള്‍ പലപ്പോഴും ഒൗട്ട്ഹൗസിലാണ് വിശ്രമിക്കുന്നത്. ശോച്യാവസ്ഥയിലായ ഒൗട്ട്ഹൗസ് നിലംപൊത്തിയാല്‍ വന്‍ ദുരന്തത്തിന് കാരണമായേക്കും. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണാവശ്യം.
Show Full Article
TAGS:
Next Story