Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി നിലക്കല്‍-പമ്പ ചെയിന്‍ സർവിസ് വരുമാനം 14 കോടി കവിഞ്ഞു

text_fields
bookmark_border
ശബരിമല: കെ.എസ്.ആര്‍.ടി.സി നിലക്കല്‍-പമ്പ ചെയിന്‍ സർവിസ് വരുമാനം ശനിയാഴ്ച വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 14,16,14,609 രൂപ. നവംബര്‍ 15 മുതലുള്ള 28450 ചെയിന്‍ സർവിസുകളില്‍നിന്നാണ് ഈ വരുമാനം. കെ.എസ്.ആര്‍.ടി.സി ജനുറം, നോണ്‍ എ.സി ചെയിന്‍ സർവിസുകള്‍ ഉള്‍പ്പെടെയുള്ള വരുമാനകണക്കാണിത്. നിലക്കലില്‍നിന്ന് തീര്‍ഥാടകര്‍ നിറയുന്നതിന് അനുസരിച്ചാണ് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സർവിസ് നടത്തുന്നത്. പമ്പ ഡിപ്പോയില്‍നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി നടത്തിയ സർവിസുകള്‍ക്ക് ശനിയാഴ്ചവരെയുള്ള വരുമാനം1,95,65,757 രൂപയാണ്. പമ്പ ഡിപ്പോയില്‍നിന്ന് തീര്‍ഥാടകരുടെ ആവശ്യപ്രകാരം വിവിധ കേന്ദ്രങ്ങളിലേക്ക് 31 ഫാസ്റ്റ് ബസും അഞ്ച് ഡീലക്സ് ബസുമാണ് ദിവസവും സർവിസ് നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story