കലോത്സവം: 'കുട നന്നാക്കുന്ന ചോയിക്ക്​​' മികച്ച നേട്ടം

05:01 AM
01/12/2019
കോന്നി: ലോകായുക്ത നൽകിയ അപ്പീലുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിലെത്തിയ 'കുട നന്നാക്കുന്ന ചോയി' നാടകത്തിന് മികച്ച നേട്ടം. കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളാണ് അവതരിപ്പിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 28 നാടകം അവതരിക്കപ്പെട്ടപ്പോൾ ഇവരുടെ നാടകം ബി ഗ്രേഡ് നേടി. ജില്ല കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ മലയാള നാടകത്തിനെക്കാൾ രണ്ടുമാർക്ക് കൂടുതൽ നേടാനുമായി. കൊടുമൺ ഗോപാലകൃഷ്ണനാണ് സംവിധാനം നിർവഹിച്ചത്. മുരളീകൃഷ്ണ, ആൽബി ജോൺ, എം. ആദർശ്, പി.എ. വിജയ്, ബിജിൽ പി. മാത്യു, നേഹ അന്നാ റെജി, ആൻ മരിയ ജിജോ, അനന്ത വൈഷ്ണവി, എസ്. അക്ഷര, അനാമിക ജി. നാഥ് എന്നിവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു. റോഡ് സുരക്ഷ: ബുള്ളറ്റ് റാലിയുമായി ജനമൈത്രി പൊലീസ് പന്തളം: ഇലവുംതിട്ട ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായി 'റോഡ് നിയമങ്ങൾ പാലിക്കുക, നമുക്ക് ജീവനാണ് പ്രധാനം ജീവിതവും' സന്ദേശമുയർത്തി ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. മെഴുവേലി ജങ്ഷനിൽ ജനമൈത്രി ജില്ല നോഡൽ ഓഫിസർ ഡി.സി.ബി ഡിവൈ.എസ്.പി സുധാകരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിരവധി യുവാക്കളും അണി ചേർന്നു. എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.എ ജില്ല കമ്മിറ്റി അംഗം കെ.എസ്. സജു, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത് എന്നിവർ സന്ദേശം നൽകി. എസ്.ഐമാരായ അജികുമാർ, സുരേഷ്, അശോക് കുമാർ, ലിൻസൺ, സി.പി.ഒമാരായ ശ്രീജിത്ത്, താജുദ്ദീൻ, റഷീദ്, എസ്. ഷാലു, ജനമൈത്രി സമിതി അംഗങ്ങളായ പ്രഭാഷ്, റോൾസ് എന്നിവർ നേതൃത്വം നൽകി. വിജിലൻറ് ഗ്രൂപ്പുകളുടെ പരിശീലന ക്യാമ്പ് പന്തളം: കുളനട പഞ്ചായത്തിൽ വാർഡുതല വിജിലൻറ് ഗ്രൂപ്പുകളുടെ പരിശീലന ക്യാമ്പ് നടന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ശശികല സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ കെ.ആർ. ജയചന്ദ്രൻ, വിശ്വകല, സൂസൻ തോമസ്, ജിജി ജോർജ്, എം.എസ്. സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീജ സുരേഷ്, സ്നേഹിത കോഓഡിനേറ്റർ ബിന്ദു വിനോദ്, അസി. സെക്രട്ടറി പ്രശാന്തി എന്നിവർ സംസാരിച്ചു.
Loading...