സേവ് ഔവർ ശബരിമല പ്രചാരണത്തിനു തുടക്കം

05:01 AM
29/09/2019
പന്തളം: സുപ്രീംകോടതി ശബരിമല യുവതി പ്രവേശനവിധി പ്രഖ്യാപിച്ചതിൻെറ ഒന്നാംവാർഷികദിനത്തിൽ ക്ഷേത്ര ആചാര സംരക്ഷണസമിതി നേതൃത്വത്തിൽ സേവ് ഔവർ ശബരിമല പ്രചാരണത്തിന് പന്തളത്ത് തുടക്കം കുറിച്ചു. സേവ് ഔവർ ശബരിമല ലോഗോ പ്രകാശനം പന്തളത്ത് സമിതി രക്ഷാധികാരി പി.ജി. ശശി കുമാരവർമ, ചെയർമാൻ എം.ബി. ബിനുകുമാർ, കൺവീനർ പ്രസാദ് കുഴിക്കാല എന്നിവർ പ്രകാശിപ്പിച്ചു. ആചാര സംരക്ഷണയാത്രയുടെ ഒന്നാം വാർഷികം ഒക്ടോബർ രണ്ടിന് പന്തളം കൊട്ടാരത്തിൽ നടത്തും. 30ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണത്തോടെ വാർഷിക പരിപാടികൾക്ക് തുടക്കമാകും. ഒന്നിന് ഗുരുസ്വാമി സംഗമവും രണ്ടിന് വൈകീട്ട് മൂന്നിന് അയ്യപ്പധർമ രക്ഷാസംഗമവും അയ്യപ്പധർമ രക്ഷാപ്രതിജ്ഞയും നടക്കും. ഋഷീകേശ് ഗോതീർഥ കപിലാശ്രമം മഠാധിപതി ശങ്കരാചാര്യ രാമചന്ദ്ര ഭാരതി തീർഥസ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Loading...