സംസ്ഥാന ജൂനിയർ നെറ്റ്ബാൾ ചാമ്പ്യന്മാരായ ടീമിന്​ അനുമോദനം

05:01 AM
29/09/2019
പത്തനംതിട്ട: സംസ്ഥാന നെറ്റ്ബാൾ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യന്മാരായ പത്തനംതിട്ട ജില്ല ടീമുകൾക്ക് ജില്ല സ്പോർട്സ് കൗൺസിലിൻെറയും ജില്ല നെറ്റ്ബാൾ അസോസിയേഷൻെറയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണസമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നെറ്റ്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി ടി.എച്ച്. സിറാജുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി.പി. സെബാസ്റ്റ്യൻ അനുമോദന സന്ദേശം നൽകി. ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, സി.ഡി. ജയൻ, ഗോഡ്സൺ ബാബു, വെട്ടൂർ ശ്രീലാൽ, കാർത്തു രമണൻ, ടി.എ. അലൻ എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
Loading...