Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാമി ഗുരുരത്നം ജ്ഞാന ...

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് സ്വീകരണം

text_fields
bookmark_border
കോന്നി: ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് കോന്നി ഉപാശ്രമത്തിൽ സ്വീകരണം നൽകി. ശാന്തിഗിരി ആശ്രമം കോന്നി ആശ്രമം ഇന്‍ ചാര്‍ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ഭക്തരും ആശ്രമത്തിൻെറ വിവിധ സാംസ്കാരിക സംഘടനയുടെ പ്രവർത്തകരും ചേർന്നാണ് സ്വീകരണം നൽകിയത്. ശാന്തിഗിരി ആശ്രമത്തിൻെറ ഉപാശ്രമങ്ങൾ സന്ദർശിക്കുന്നതിൻെറയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻെറയും ഭാഗമായാണ് കോന്നിയില്‍ എത്തിയത്. സ്വാമി ജനനന്മ ജ്ഞാന തപസ്വി, സ്വാമി വത്സലൻ ജ്ഞാന തപസ്വി, ആശ്രമം ഗവേണിങ് കമ്മിറ്റി അസി. ജനറല്‍ കണ്‍വീനര്‍ പ്രിയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story