ഓണം ഫെസ്​റ്റ്​ 2019ന്​ തുടക്കം

05:01 AM
08/09/2019
തിരുവല്ല: ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയും മാധ്യമ പ്രവർത്തക കൂട്ടായ്മയും ചേർന്നൊരുക്കുന്ന ഓണം ഫെസ്റ്റ് 2019ൻെറ ഉദ്ഘാടനം ആേൻറാ ആൻറണി എം.പി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കലും പവിലിയൻ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കരിയും ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം എൻ.എം. രാജുവും നിർവഹിച്ചു. കെ.ആർ. പ്രതാപചന്ദ്രവർമ, കെ.ജി. രതീഷ്കുമാർ, ജയകുമാർ, ഏലിയാമ്മ തോമസ്, എം.സലിം, സജി എബ്രഹാം, ജേക്കബ് ചെറിയാൻ, ബാബു പറയത്തംകാട്ടിൽ, സെയിൻ ടി. വർഗീസ്, വിജയകുമാർ മണിപ്പുഴ എന്നിവർ സംസാരിച്ചു. ഫെസ്റ്റിൻെറ ഭാഗമായി നടന്ന വടംവലി മത്സരം ആേൻറാ ആൻറണി എം.പി, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വടംവലി മത്സരത്തിൽ ബാബു ചെറിയാൻ ക്യാപ്റ്റനായ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻ ടീം ജേതാക്കളായി. മാസ് ഹീറോസ് തിരുമൂലപുരം രണ്ടാംസ്ഥാനം കരസ്ഥമാക്കി. 50,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പന്തലിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്. ചലച്ചിത്ര-സാംസ്കാരിക നായകന്മാരുടെ മെഴുകുപ്രതിമകൾ, അമ്യൂസ്മൻെറ് പാർക്ക്, മരണക്കിണർ, കൃത്രിമ വനം, വിവിധ കമ്പനികളുടേതായ അമ്പതിൽപരം സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, ചലച്ചിത്ര-ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന കലാസന്ധ്യകൾ എന്നിവ ഫെസ്റ്റിന് മാറ്റ് കൂട്ടും. ഫെസ്റ്റ് 18ന് സമാപിക്കും.
Loading...