കരാർ മേഖലയിലെ സ്തംഭനാവസ്ഥക്ക് പരിഹാരം കാണണം

05:01 AM
08/09/2019
അടൂർ: കരാർ മേഖലയിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥക്ക് സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. സർക്കാർ നിരക്കിൻെറ ഇരട്ടി നിരക്കിലാണ് റിഫൈനറികളിൽനിന്ന് ടാർ ലഭിക്കുന്നത്. പാറയുടെ നിരക്കും വിഭിന്നമല്ല. കൂലിയും സർക്കാർ നിരക്കിനു മുകളിലാണ്. സിമൻറ് വിലയും വർധിക്കുന്നു. പ്രളയത്തിൻെറ മറവിൽ ക്രഷർ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാനും ശ്രമമുണ്ട്. ജില്ല പ്രസിഡൻറ് ജോർജ് സൈബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ് കലഞ്ഞൂർ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി കുര്യൻ കോശി, താലൂക്ക് പ്രസിഡൻറ് സുരേഷ് അമ്പാടി, കെ.ജി. വിൽസൻ, കമറുദ്ദീൻ മുണ്ടുതറയിൽ എന്നിവർ സംസാരിച്ചു.
Loading...