Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട–ചെങ്ങന്നൂർ...

പത്തനംതിട്ട–ചെങ്ങന്നൂർ റൂട്ടിലെ ബസ്​ സർവിസ്​ പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പത്തനംതിട്ട: പത്തനംതിട്ടയിൽനിന്ന് പുലർച്ച 4.40ന് പുറപ്പെട്ട് 5.50ന് ചെങ്ങന്നൂരിലെത്തുന്ന ബസ് സർവിസും രാത്രി 9.30ന് ചെങ്ങന്നൂരിൽനിന്ന് തിരിച്ച് പത്തനംതിട്ടയിലെത്തുന്ന സർവിസും ലാഭകരമല്ലെന്ന പേരിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചെങ്ങന്നൂരിൽനിന്ന് ആദ്യത്തെയും അവസാനത്തെയും െട്രയിൻ സർവിസിനെ അടിസ്ഥാനപ്പെടുത്തിയാണ് സർവിസ് നടത്തിയിരുന്നത്. ഇത് സാധിച്ചില്ലെങ്കിൽ പ്രസ്തുത റൂട്ടുകളിൽ പെർമിറ്റുള്ള ൈപ്രവറ്റ് ബസുകളിൽ ഒരെണ്ണം സർവിസ് നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാറും കെ.എസ്.ആർ.ടി.സിയും ആർ.ടി.ഒയുമായി ബന്ധപ്പെട്ട് പരിശോധിക്കണം. രാത്രി ഒടുവിലത്തെയും രാവിലെ ആദ്യത്തെയും സർവിസുകൾ ഫാസ്റ്റ് പാസഞ്ചർ നിരക്കിൽ ലാഭകരമായി ഓടിക്കാനാകുമോ എന്നും പരിശോധിക്കണം. സർവിസുകൾ ലാഭകരമല്ലെന്ന പേരിലാണ് നിർത്തലാക്കിയത്. ജീവനക്കാരുടെ കുറവും സർവിസ് നിർത്തലാക്കാൻ കണക്കിലെടുത്തിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി സർവിസ് പുനഃസ്ഥാപിക്കാമോ എന്ന് കേന്ദ്ര ഓഫിസിൻെറ അനുമതിയോടെ പരിശോധിക്കുമെന്ന് കെ.എസ്.ടി.സി.സിയുടെ റിപ്പോർട്ടിൽ പറയുന്നു. വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ നിർത്തുമ്പോൾ ദീർഘകാലമായി കെ.എസ്.ടി.സി.സി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് സെക്രട്ടറി, കലക്ടർ, ജില്ല ആർ.ടി.ഒ, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്കാണ് നിർദേശം നൽകിയത്. സിറ്റിങ് കെ.ജി.എം.ഒ.എ ഹാളിൽ പത്തനംതിട്ട: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ വെള്ളിയാഴ്ച രാവിലെ 10.30ന് പത്തനംതിട്ട ഗവ. െഗസ്റ്റ് ഹൗസിനു സമീപമുള്ള കെ.ജി.എം.ഒ.എ ഹാളിൽ സിറ്റിങ് നടത്തുമെന്ന് കമീഷൻ അറിയിച്ചു. ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം അടൂർ: ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി അടൂർ എസ്.എൻ.‌ഡ‌ി.പി യൂനിയനിലെ 66 ശാഖ യോഗങ്ങളിലെയും അഞ്ചുമുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു ക്വിസ് മത്സരം സംഘടിപ്പിക്കും. ശാഖതലങ്ങളിൽ സെപ്റ്റംബർ ഒന്നിന് ഉച്ചക്ക് രണ്ടിനാണ് മത്സരം. പ്രാഥമിക മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കുട്ടികൾക്ക് എട്ടിന് രാവിലെ 11ന് യൂനിയൻ ആസ്ഥാനത്ത് യൂനിയൻതലത്തിൽ നടക്കുന്ന അന്തിമഘട്ട മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടും. അന്തിമഘട്ട വിജയികൾക്ക് കാഷ് അവാർഡ്, ട്രോഫി എന്നിവ 13ന് സംയുക്ത ചതയദിന സമ്മേളനത്തിൽ നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story