Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTവികസനം പ്രകൃതിയോട് ഇണങ്ങിയാകണം -മന്ത്രി ജി. സുധാകരന്‍
text_fieldsbookmark_border
പത്തനംതിട്ട: പ്രകൃതിയോടിണങ്ങിയാവണം വികസനമുണ്ടാവേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കല്ലിശ ്ശേരി-ഇരവിപേരൂര്‍ റോഡിൻെറ നിര്‍മാണ ഉദ്ഘാടനം നെല്ലാട് ജങ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രകൃതി വിയോജിച്ചാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. പ്രളയങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് പ്രകൃതിയോട് യോജിക്കുന്ന കാഴ്ചപ്പാടിലാവണം വികസനം സൃഷ്ടിക്കേണ്ടത്. സ്‌നേഹ കുടുംബശ്രീ പ്രവര്‍ത്തകര്‍ സമാഹരിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ഏറ്റുവാങ്ങി. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മൻെറ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. അനന്തഗോപന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. കൃഷ്ണകുമാര്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി. അനസൂയദേവി, വൈസ് പ്രസിഡൻറ് അഡ്വ. എന്‍. രാജീവ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.സി. സജികുമാര്‍, പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയേയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്നതാണ് കല്ലിശ്ശേരി-ഇരവിപേരൂര്‍ റോഡ്. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ നെല്ലാട് ജങ്ഷനെയും എം.സി റോഡിലെ ചെങ്ങന്നൂരിനടുത്തുള്ള കല്ലിശ്ശേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിന് 7.510 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സ് മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആറുമാസ കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന യോഗ്യത പ്ലസ് ടു പരീക്ഷയിൽ വിജയം. പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സ്. അപേക്ഷേഫാറം ഐ.എച്ച്.ആർ.ഡി വെബ്സൈറ്റിൽ (www.ihrd.ac.in) നിന്നും പ്രിൻറ് ചെയ്തെടുക്കുകയോ ഓഫിസിൽനിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 150 രൂപയുടെ രജിസ്ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് 100 രൂപ) 30ന് മുമ്പ് സ്കൂളിൽ ലഭിക്കണം. (പട്ടികജാതി-വർഗ വിദ്യാർഥികൾക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story