Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:00 AM IST Updated On
date_range 28 Aug 2019 5:00 AM ISTറോഡ് നവീകരണം, ടൂറിസം വികസനവും കാത്ത് നിർമലപുരം
text_fieldsbookmark_border
ചുങ്കപ്പാറ: റോഡ് നവീകരണം, ടൂറിസം പദ്ധതി ആരംഭിക്കൽ, കാട്ടുമൃഗശല്യത്തിൽനിന്നുള്ള സംരക്ഷണം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ നിർമലപുരം പ്രദേശത്തുകാരുടെ ആവശ്യങ്ങളാണിവ. ഇവ നടപ്പാകാനുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ. നിർമലപുരം-മണ്ണാറത്തറ ഫോറസ്റ്റ് റോഡ് (രണ്ട് കി. മി) നവീകരിച്ച് ഗതാഗതയോഗ്യമാക്കിയാൽ കോട്ടയത്തുനിന്ന് റാന്നിക്കെത്താവുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ ഗതാഗത മാർഗമാകും. കോട്ടയം പാമ്പാടി-ആലാമ്പള്ളി-മാന്തുരുത്തി-നെടുംകുന്നം-കുളത്തർമൂഴി-മാരങ്കുളം-നിർമലപുരം-മണ്ണാറത്തറ വഴി റാന്നി റോഡ് നിരവധി തീർഥാടന, വിനോദ സഞ്ചാര മേഖലയിലൂടെയാണ് കടന്നുപോകുന്നത്. കുളത്തൂർമൂഴി ഹിന്ദുമത കൺവെൻഷൻ നഗർ, തൃച്ചേപ്പുറം വാവുബലി തീർഥാടനം, കോട്ടാങ്ങൽ പടയണി, പ്രത്യക്ഷരക്ഷ ദൈവസഭ തീർഥാടന കേന്ദ്രമായ കുളത്തൂർമല, ശുഭാനന്ദമഠം കേന്ദ്രമായ കാടിക്കാവ്, കരുവള്ളിക്കാട്ടുകുരിശുമല തീർഥാടനം, നാഗപ്പാറ വിനോദസഞ്ചാരകേന്ദ്രം, കരിയംപ്ലാവ് കൺെവൻഷൻ കേന്ദ്രം എന്നിവ ഈ പാതയോരത്താണ്. അനേകം ശബരിമല തീർഥാടകർക്കും പാത പ്രയോജനപ്പെടും. ഗതാഗതക്കുരുക്ക് ഇെല്ലന്നതാണ് ഇൗ പാതയുടെ പ്രധാന പ്രത്യേകത. റോഡിൻെറ നിർമലപുരം മുതൽ മണ്ണാറത്തറവരെയുള്ള രണ്ടു കിലോമീറ്റർ നവീകരിച്ച് ഗതാഗതയോഗ്യമാക്കാൻ വനം വകുപ്പും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. ഈ പാതയോടു ചേർന്ന പ്രകൃതി രമണീയമായ കരുവള്ളിക്കാട്ട്-നാഗപ്പാറ ഒരക്കൽ പാറ ടൂറിസം - പദ്ധതി നടപ്പാക്കിയാൽ കോട്ടാങ്ങൽ-കൊറ്റനാട് പഞ്ചായത്തുകൾക്ക് ഏറെ വരുമാന മാർഗവും ധാരാളം തൊഴിലവസരങ്ങളും ലഭ്യമാകും. നാഗപ്പാറയിൽ മിനി ചെക്ക്ഡാം നിർമാണം റോപ് വേ, ഏറുമാടങ്ങൾ, വാച്ച് ടവർ എന്നിവ നിർമിച്ചാൽ ടൂറിസം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിതെളിയുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ. കൃഷിക്കും കുടിവെള്ളത്തിനും ചെക്ഡാം പ്രയോജനപ്രദവുമാകും. ബോട്ടിങ്ങിനുള്ള സൗകര്യവും ലഭിക്കും. കാട്ടുമൃഗങ്ങൾക്ക് ഭക്ഷണവും ജലവും ഇതുവഴി ലഭ്യമാകും. കർഷക മേഖലയിൽ നാശം വിതക്കുന്ന കാട്ടുമൃഗങ്ങളുടെയും കുരങ്ങിൻെറയും ശല്യം ഒഴിവാകുകയും ചെയ്യും. റോഡ്, ടൂറിസം പദ്ധതികളുടെ വികസനം നടപ്പാക്കണമെന്നും വന്യമൃഗശല്യം ഇല്ലാതാക്കാൻ നടപടിവേണമെന്നും ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും വിപുലമായ പദ്ധതികളും അപേക്ഷകളും തയാറാക്കി താലൂക്ക്, ജില്ല വികസന സമിതികളിലും പഞ്ചായത്ത്, വനം, ടൂറിസം, പൊതുമരാമത്ത് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എം.പി, എം.എൽ.എ, ജില്ല, ബ്ലോക്ക് പ്രതിനിധികൾക്കു നൽകിയതായി ഗ്രാമപഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story