Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ലൈവ്​-1

പത്തനംതിട്ട ലൈവ്​-1

text_fields
bookmark_border
താറാവുകളുടെ കറ...കറ കരച്ചിൽ ഇനി കേൾക്കാനാകുമോ എന്ന് നിരണത്തുകാർ ആശങ്കെപ്പട്ടിരുന്നു കഴിഞ്ഞ പ്രളയകാലത്ത്. അത്രത്തോളമായിരുന്നു ഇവിടുത്തെ സർക്കാർ വക താറാവുവളർത്തൽ കേന്ദ്രത്തിലെ നാശം. 4000 താറാവുണ്ടായിരുന്ന ഫാമിൽ പ്രളയജലം എല്ലാം ഒഴുക്കിക്കൊണ്ടുപോയി. വെള്ളത്തിനുമീതെ നീന്തിത്തുടിച്ച് ദിവസങ്ങളോളം കഴിഞ്ഞ താറാവുകൾ തീറ്റ കിട്ടാതെയും നീന്തിത്തളർന്നും ചത്തൊടുങ്ങി. െഷഡുകളും ഇൻക്യുബേറ്ററുകളും മുട്ടകളും തീറ്റയും എല്ലാം നശിച്ചൊടുങ്ങി. 70 ലക്ഷം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. ഈ കൊടിയ നഷ്ടക്കണക്കുകളിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുകയാണ് ഫാം. പ്രളയവാർഷികത്തിൽ ഫാം വീണ്ടും പഴയ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതേക്കുറിച്ച് പത്തനംതിട്ട ലൈവ്... ഉയിർത്തെഴുന്നേറ്റ് താറാവ് ഫാം മഹാപ്രളയകാലം ഇപ്പോഴും ജീവനക്കാർ ഭീതിയോെടയാണ് ഓർക്കുന്നത്. നോക്കിനിൽക്കെ വെള്ളം കുടിക്കൂടിവരുകയായിരുന്നു. കഴിയാവുന്നിടത്തോളം സാധന സാമഗ്രികൾ മുകൾനിലയിലേക്ക് കയറ്റിെവച്ചു. പ്രദേശമാകെ വെള്ളമായതിനാൽ എവിടേക്കും സുരക്ഷിതമായി മാറ്റാൻ കഴിയുമായിരുന്നില്ല. ഒന്നാംനില മുങ്ങിയതോടെ ജീവനക്കാർ എല്ലാ രക്ഷാപ്രവർത്തനവും ഉപേക്ഷിച്ച് ജീവനുമായി വള്ളങ്ങളിൽ കയറി രക്ഷെപ്പടുകയായിരുന്നു. കഠിനപ്രയത്നം നടത്തിയിട്ടും രക്ഷിക്കാനായത് 1600 താറാവുകളെ മാത്രം. ദിവസങ്ങളോളം വെള്ളത്തിൽ നീന്തിനടക്കാൻ തറാവുകൾക്കാവില്ല. നീന്തി തളർന്ന് ഓരോന്നും വെള്ളത്തിൽ മുങ്ങിപ്പോയി. വെള്ളമിറങ്ങിയപ്പോൾ ഫാമും പരിസരവും താറാവുകളുടെ ശവപ്പറമ്പായിരുന്നു. 1966ലാണ് ഫാം ആരംഭിച്ചത്. 2014ലും 16ലും കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി ബാധിച്ചുവെങ്കിലും രോഗബാധയിൽ പെടാതെ നിരണം ഫാമിലെ താറാവുകൾ രക്ഷപ്പെട്ടിരുന്നു. പക്ഷേ, മഹാപ്രളയത്തിനുമുന്നിൽ ഫാമിലെ താറാവുകൾ തോറ്റുപോകുകയായിരുന്നു. ഫാമിൽ താറാവുകളെ കൂട്ടത്തോടെ കത്തിക്കേണ്ടിവന്നത് പ്രളയകാലത്തായിരുന്നു. എല്ലാത്തിനെയും വലിച്ചുകൂട്ടി ഡീസൽ ഒഴിച്ച് കത്തിച്ചുകളയുകയായിരുന്നുവെന്ന് ഫാം അസിസ്റ്റൻറ് ഡയറക്ടർ ആശ എബ്രഹാം പറഞ്ഞു. അടെവച്ചിരുന്ന 43,600 മുട്ട ചീഞ്ഞുപോയി. താറാവുകൾ എളുപ്പത്തിൽ കത്തിത്തീർെന്നങ്കിലും മുട്ട കത്തിത്തീരാൻ ദിവസങ്ങളെടുത്തു. ശേഷിച്ച 1600 താറാവുമായാണ് ഫാം പ്രവർത്തനം തുടങ്ങിയത്. ഇപ്പോൾ 5250 താറാവുണ്ട്. മുട്ടയിടുന്നവ 3600. ഇറച്ചി ഇനമായ വിഗോവ (ബ്രോയിലർ) 1640 എണ്ണമുണ്ട്. അവ രണ്ടുമാസം കഴിയുേമ്പാൾ മുട്ടയിടാൻ തുടങ്ങും. 2017 -18ൽ 2.45 ലക്ഷം കുഞ്ഞുങ്ങളെ ഫാമിൽ വിരിയിച്ചിരുന്നു. പ്രളയം കഴിഞ്ഞ് ഈവർഷം ഒരുലക്ഷം കുഞ്ഞുങ്ങളെയേ വിരിയിക്കാനായിട്ടുള്ളൂ. സർക്കാർ തലത്തിൽ കുട്ടനാട് താറാവുകളെ സംരക്ഷിക്കുന്ന ഏക സ്ഥാപനമാണിത്. 2.5 ഏക്കർ മാത്രമാണ് ഫാമിൻെറ ഭൂവിസ്തൃതി. ഈ പരിമിതിക്കുള്ളിൽനിന്നാണ് കുട്ടനാടൻ കർഷകർക്ക് താറാവുകുഞ്ഞുങ്ങളെ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നത്. ഇപ്പോഴത്തെ നിലയിൽ ഉൽപാദനം തുടർന്നാൽ ഇതുവരെ ബുക്ക് ചെയ്ത എല്ലാവർക്കും രണ്ടു മാസത്തിനുള്ളിൽ കുഞ്ഞുങ്ങളെ നൽകാനാവുമെന്ന് ആശ എബ്രഹാം പറഞ്ഞു. വീടുകളിൽ ചെറിയ രീതിയിൽ വളർത്തുന്നവരാണ് സർക്കാർ ഫാമിനെ ആശ്രയിക്കുന്നത്. പരമാവധി 500 എണ്ണത്തിനെയേ ഒരാൾക്ക് നൽകൂ. ഉൽപാദനം കുറവായതിനാലാണ് ഈ നിയന്ത്രണം. വൻകിട കർഷകർ 5000ത്തിലേറെയൊക്കെയാണ് ഒരുതവണ വാങ്ങുന്നത്. അങ്ങനെ കൊടുക്കാനുള്ള ശേഷി ഫാമിനില്ല. അത്തരം കർഷകർ സ്വകാര്യ ഫാമുകളെയാണ് ആശ്രയിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story