Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലതല സെവന്‍സ്...

ജില്ലതല സെവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമെൻറ്​

text_fields
bookmark_border
ജില്ലതല സെവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമൻെറ് പത്തനംതിട്ട: യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ ുകളിലെ അംഗങ്ങൾക്ക് ജില്ലതല സെവന്‍സ് ഫുട്‌ബാള്‍ മത്സരം ആഗസ്റ്റ് അവസാനവാരം നടത്തും. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 25000, 10000, 5000 വീതം കാഷ് അവാര്‍ഡ് ലഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീം സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടും. സംസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 100000, 50000, 25000 വീതം കാഷ് അവാര്‍ഡ് ലഭിക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ള ടീമുകള്‍ ആഗസ്റ്റ് അഞ്ചിനകം കലക്ടറേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ജില്ല യുവജനകേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04682231938, 9446100081, 9847987414. അംഗൻവാടി വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ് പത്തനംതിട്ട: കോന്നി അഡീഷനല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളില്‍ ഒഴിവുള്ള വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിൽ അപേക്ഷിക്കാം. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18നും 46നും മധ്യേ പ്രായമുള്ള വനിതകളുമാകണം അപേക്ഷകര്‍. എസ്.സി/എസ്.ടി വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. അപേക്ഷ ആഗസ്റ്റ് 17നകം ഐ.സി.ഡി.എസ് ഓഫിസില്‍ ലഭിക്കണം. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ലഭിക്കും. പോസ്റ്റ് ഓഫിസ് റെക്കറിങ് ഡെപ്പോസിറ്റ്: പാസ്ബുക്ക് പരിശോധിച്ച് ഉറപ്പാക്കണം പത്തനംതിട്ട: മഹിളപ്രധാന്‍ ഏജൻറുമാര്‍ മുഖേന പോസ്റ്റ്ഓഫിസ് റെക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നവര്‍ പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപം ഉറപ്പാക്കണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് ഗണേഷ് അറിയിച്ചു. പാസ്ബുക്ക് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ തുടര്‍നിക്ഷേപത്തിന് തുക ഏജൻറിനെ ഏല്‍പിക്കാവൂ. ഏജൻറ് പാസ്ബുക്ക് പരിശോധനക്ക് ലഭ്യമാക്കുന്നില്ലെങ്കില്‍ നിക്ഷേപകര്‍ ബന്ധപ്പെട്ട പോസ്റ്റ് ഓഫിസിലോ ദേശീയ സമ്പാദ്യപദ്ധതി ജില്ല ഓഫിസിലോ അറിയിക്കണം. ഫോണ്‍: 04682222386. ഫാര്‍മസിസ്റ്റ് ഒഴിവ് പത്തനംതിട്ട: കോന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. പ്രീഡിഗ്രി-ഡിഫാം, രണ്ടു വര്‍ഷ പ്രവൃത്തി പരിചയം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടാകണം. പ്രായപരിധി 40. താൽപര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയാറാക്കിയ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമുള്ള അപേക്ഷ ആഗസ്റ്റ് ആറിനകം നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 04682243469. ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിക്കും പത്തനംതിട്ട: പത്തനംതിട്ട നഗരസഭ കൃഷിഭവനില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിക്കും. കര്‍ഷകദിനത്തോടനുബന്ധിച്ച് മികച്ച കര്‍ഷകരെ ആദരിക്കും. ഇതിന് നഗരസഭയുടെ കീഴിലുള്ള മികച്ച കര്‍ഷകര്‍ ആഗസ്റ്റ് ഏഴിന് മുമ്പ് കൃഷിഭവനില്‍ അപേക്ഷ നല്‍കണമെന്ന് കൃഷി ഫീല്‍ഡ് ഓഫിസര്‍ അറിയിച്ചു. താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന് രാവിലെ 11ന് താലൂക്ക് ഓഫിസില്‍ ചേരും. റേഷന്‍ വിതരണം പത്തനംതിട്ട: ജില്ലയില്‍ ജൂലൈയിൽ വിതരണം ചെയ്യുന്നതിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ ആഗസ്റ്റ് ഒന്നുകൂടി റേഷന്‍ കടകളില്‍ ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story