Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപി.എസ്​.സി അംഗത്തി​െൻറ...

പി.എസ്​.സി അംഗത്തി​െൻറ പേര്​ പറഞ്ഞ്​ കോഴ വാങ്ങിയെന്ന് ആരോപണം; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ അന്വേഷണം

text_fields
bookmark_border
പി.എസ്.സി അംഗത്തിൻെറ പേര് പറഞ്ഞ് കോഴ വാങ്ങിയെന്ന് ആരോപണം; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ അന്വേഷണം തിരുവല്ല: പരീക്ഷ വിവ ാദങ്ങളിൽപെട്ട് വട്ടം കറങ്ങുന്ന പി.എസ്.സിയെ കുരുക്കിലാക്കി ജോലി വാഗ്ദാനം ചെയ്ത് പി.എസ്.സി അംഗത്തിൻെറ പേരിൽ ഡി.വൈ.എഫ്.ഐ നേതാവ് കോഴ വാങ്ങിയെന്ന് ആരോപണം. സംഭവം വിവാദമായതോടെ വാങ്ങിയ പണം തിരികെ നൽകി ഡി.വൈ.എഫ്.ഐ നേതാവിനെ രക്ഷിച്ചെടുക്കാൻ സി.പി.എം ജില്ല നേതൃത്വം നെട്ടോട്ടത്തിൽ. റാന്നി സ്വദേശിയും ഡി.വൈ.എഫ്.ഐ ജില്ല നേതാവുമായിരുന്ന പി.എസ്.സി ബോർഡ് അംഗം റോഷൻ റോയി മാത്യുവിൻെറ പേരിലാണ് ആയുർവേദ നഴ്സിങ് നിയമനത്തിൻെറ പേരിൽ ഡി.വൈ.എഫ്.ഐ നേതാവ് പണം തട്ടിയത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ഇൻറർവ്യൂ കഴിഞ്ഞ പെരിങ്ങര സ്വദേശിനിയായ ഉദ്യോഗാർഥിക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ നേതാവ് പണം വാങ്ങിയ സംഭവമാണ് വിവാദമായിരിക്കുന്നത്. പെരിങ്ങര സ്വദേശി ദീപക് എന്ന യുവാവിൽനിന്നാണ് ഭാര്യക്ക് ജോലി വാഗ്ദാനം നൽകി നേതാവ് പണം തട്ടിയത്. തൻെറ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന വിവരമറിഞ്ഞ റോഷൻ റോയി മാത്യു ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ച മുമ്പ് എസ്.പിക്ക് പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്. റോഷന് നൽകാനെന്ന വ്യാജേന രണ്ട് ലക്ഷം രൂപയാണ് നിയമനത്തിനായി നേതാവ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 30,000 രൂപ ഒരു വർഷം മുമ്പ് കുറ്റൂർ സ്വദേശിയായ ടാക്സി ഡ്രൈവർ വഴി നൽകിയതായാണ് പരാതിക്കാരൻ സി.ഐ മുമ്പാകെ നൽകിയിരിക്കുന്ന മൊഴി. പണം നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും നിയമനം ലഭിക്കാതിരുന്നതോടെ വിവരം ദീപക് സുഹൃത്തുക്കളുമായി പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് റോഷൻ പരാതിയുമായി എസ്.പിയെ സമീപിച്ചത്. റോഷൻെറ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൻെറ നിജസ്ഥിതി അന്വേഷിക്കാൻ എസ്.പി തിരുവല്ല സി.ഐയെ ചുമതലപ്പെടുത്തി. അന്വേഷണത്തിൻെറ ഭാഗമായി പണം നഷ്ടമായ ദീപക്കിനെയും ഇടനിലക്കാരനായ ഓട്ടോ ഡ്രൈവറെയും സി.ഐ വിളിച്ചുവരുത്തി. റോഷൻ റോയി മാത്യുവിന് നൽകാനെന്ന പേരിൽ നേതാവ് പണം കൈപ്പറ്റിയതായി ഇരുവരും സി.ഐ മുമ്പാകെ മൊഴിയും നൽകി. പണം നൽകിയെന്ന് സ്ഥിരീകരിച്ച് ഇരുവരും മൊഴി നൽകിയെങ്കിലും ദീപക് പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസിൻെറ നിലപാട്. റോഷൻ റോയി മാത്യുവിൻെറ മൊഴിയെടുക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തത വരുമെന്ന് സി.ഐ പി.ആർ. സന്തോഷ് പറഞ്ഞു. നഗരസഭ ബസ്സ്റ്റാൻഡിനു സമീപം മാലിന്യസംസ്കരണം കോടതി തടഞ്ഞു..................... പത്തനംതിട്ട: ബസ്സ്റ്റാൻഡിനു സമീപം മാലിന്യനിർമാർജന യൂനിറ്റ് .............സ്ഥാപിക്കാത്തതിൽനിന്ന് പത്തനംതിട്ട നഗരസഭയെ താൽക്കാലികമായി നിരോധിച്ച് മുൻസിഫ് കോടതി. എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിമാരായ മുഹമ്മദ് റിയാസ്, എസ്. രാജു എന്നിവർ അഡ്വ. മുഹമ്മദ് അൻസാരി വഴി നൽകിയ പൊതുതാൽപര്യ സ്വഭാവമുള്ള ഹരജിയിലാണ് പത്തനംതിട്ട മുൻസിഫ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കുള്ളതും തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ദിവസവും വന്നുപോകുന്നതുമായ ബസ്സ്റ്റാൻഡിനു സമീപം മാലിന്യ നിർമാർജനം നടത്തുന്നത് ഗുരുതരആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതാണെന്ന് ഹരജി ആരോപിക്കുന്നു. മാലിന്യനിർമാർജന സംവിധാനം തയാറാക്കുന്നതിനു മുമ്പ് എത്രത്തോളം മാലിന്യം ദിനംപ്രതി ഉൽപാദിപ്പിക്കപ്പെടുന്നു എന്നോ നിർമാർജന സംവിധാനത്തിന് എത്ര വ്യാപ്തി വേണമെന്നോ പരിശോധന നടത്തുകയോ പഠനം നടത്തുകയോ ചെയതിട്ടില്ല. കൂടാതെ നഗരത്തിലെ പ്രധാന നീരൊഴുക്കും അച്ചൻകോവിലാറിൻെറ കൈവഴിയായ കണ്ണങ്കര തോട്ടിലേക്ക് മാലിന്യം പടരാനും അതുവഴി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും നിർദിഷ്ട പ്ലാൻറ് കാരണമാകുമെന്നും ഹരജിയിൽ ആരോപിക്കുന്നു. നഗരസഭക്ക് മാലിന്യപ്ലാൻറ് സ്ഥാപിക്കാൻ ആവശ്യത്തിന് വസ്തുവകകൾ ഉണ്ടായിട്ടും നഗരഹൃദയത്തിൽ തന്നെ നിർമാർജന യൂനിറ്റ് സ്ഥാപിക്കാനാണ് നീക്കമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story