Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡിലേക്ക് മരം വീണു

റോഡിലേക്ക് മരം വീണു

text_fields
bookmark_border
ചിറ്റാര്‍: വില്ലുന്നിപ്പാറ-നീലിപിലാവ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സീതത്തോട് ഫയര്‍ സ്‌റ്റേഷനില്‍നിന്ന് ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയതിനു ശേഷമാണ് വാഹനങ്ങള്‍ക്കു കടന്നുപോകാനായത്. ഈ ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തെയും വനത്തിൽ നിരവധി മരങ്ങളാണ് ചുവടുദ്രവിച്ചു നില്‍ക്കുന്നത്. പലതും നിലംപൊത്താറായ അവസ്ഥയിലാണ്. വനം വകുപ്പിൻെറ അധീനതയിലുള്ള മരങ്ങളാണിവ. ദിവസേന നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story