Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:01 AM IST Updated On
date_range 21 July 2019 5:01 AM ISTജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു
text_fieldsbookmark_border
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ േകാൺകീറ്റ് പാളി അടർന്നുവീണ് വയോധികന് പരിക്ക്. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കില െ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. സൂപ്രണ്ടിൻെറയടക്കം ഒാഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ കവാടത്തിലെ കോൺക്രീറ്റ് പാളിയാണ് അടർന്നത്. ഇവിടെ പ്രവർത്തിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കൗണ്ടറിൽ അപേക്ഷ നൽകാനെത്തിയ ഓമല്ലൂർ കപ്പമാവ്നിൽക്കുന്നതിൽ ഗോപാലകൃഷ്ണൻെറ (72) ദേഹത്തേക്കാണ് സിമൻറ് പാളിവീണത്. ഇയാളുടെ തലക്ക് ചെറിയ മുറിവേറ്റു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ആശുപത്രി അധികൃതർ നേരേത്ത നഗരസഭയോട് ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story