Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ മാലിന്യസംസ്കരണ...

പുതിയ മാലിന്യസംസ്കരണ പദ്ധതി: നഗരസഭക്ക്​ പ്രതിമാസം 10,000 രൂപ വരുമാനം

text_fields
bookmark_border
പത്തനംതിട്ട: പുതിയതായി തുടങ്ങാൻപോകുന്ന മാലിന്യ സംസ്കരണ സംവിധാനം ശരിയായ രീതിയിൽ പോയാൽ നഗരസഭക്കും സാമ്പത്തിക വരുമാനം ലഭിക്കും. പ്രതിമാസം 10,000 രൂപ നഗരസഭക്ക് നൽകാമെന്ന് കരാർ ഏജൻസി സമ്മതിച്ചിട്ടുണ്ട്. മാലിന്യം നഗരസഭയുടെ സ്വത്താെണന്നാണ് നഗരസഭ ആക്ടിൽ പറഞ്ഞിരിക്കുന്നത്. മാലിന്യസംസ്കരണം സ്വകാര്യ ഏജൻസിക്ക് ആദ്യമായി നൽകിയത് കഴിഞ്ഞ കൗൺലിൻെറ കാലത്തായിരുന്നു. അന്നാണ് ആദ്യമായി നഗരസഭക്ക് ഏജൻസി പണം അടക്കണമെന്ന വ്യവസ്ഥെവച്ചത്. അക്കാലയളവിൽ മൊത്തം 80,000 രൂപേയാളം നഗരസഭക്ക് ലഭിച്ചിരുന്നു. തുടർന്നുവന്ന ഏജൻസിയുമായി ഇത്തരത്തിൽ വ്യവസ്ഥ ഇല്ലായിരുന്നു. സാമ്പത്തിക ബാധ്യതകൊണ്ട് ബുദ്ധിമുട്ടുന്ന നഗരസഭക്ക് ഈ വരുമാനം ചെറിയ ആശ്വാസമാകുമെന്നും ഈ തുക പ്രത്യേക അക്കൗണ്ടിലാക്കി സൂക്ഷിക്കുമെന്നും ചെയർപേഴ്സൻ ഗീത സുരേഷ് പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്ക് യൂനിഫാം, ശുചീകരണ ഉപകരണങ്ങൾ, മികച്ച പ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്ക് കാഷ് അവാർഡ് എന്നിവക്കുള്ള ചെലവുകൾ ഇതിൽനിന്ന് കണ്ടെത്താൻ കഴിയുമെന്നും അവർ പറഞ്ഞു. അതേ സമയം, സംവിധാനത്തിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ അത് പൂട്ടിക്കാൻ താൻ മുന്നിലുണ്ടാകുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. പുതിയ സംസ്കരണ സംവിധാനം അത്രക്ക് കുറ്റമറ്റതായതുകൊണ്ടാണ് താനിതു പറയുന്നതെന്നും അവർ പറഞ്ഞു. അഞ്ചലിൽ മാലിന്യസംസ്കരണം നന്നായി നടത്തുന്ന ഈ ഏജൻസിയുടെ പ്രവർത്തനം താനും നഗരസഭ കൗൺസിൽ അംഗങ്ങളും നേരിൽകണ്ട് പരിശോധിച്ചതാണ്. യാതൊരു ദുർഗന്ധവുമില്ലാതെ അപാകതകൾ ഇല്ലാതെയാണ് അത് നടത്തുന്നത്. കഴിഞ്ഞ കൗൺലിൻെറ കാലത്ത് മാലിന്യ സംസ്കരണം ഏൽപിച്ച ഏജൻസി അത് നന്നായി നടത്തിയിരുന്നു. പിന്നീട് വന്ന ഏജൻസി മറ്റ് സ്ഥലങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച് പത്തനംതിട്ടയിലെ കേന്ദ്രത്തിൽ തള്ളാൻ തുടങ്ങിയതാണ് മാലിന്യപ്രശ്നം ഗരുതരമാക്കിയതെന്നും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story