Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:01 AM IST Updated On
date_range 13 July 2019 5:01 AM ISTഹയര്‍ സെക്കൻഡറി ബ്ലോക്കിന് ശിലയിട്ടു
text_fieldsbookmark_border
തിരുവല്ല: പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന ഹയർ സെക്കൻഡറി ബ്ലോക്കിൻെറ ശിലാസ്ഥാപനം മാത ്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ. ശാന്തമ്മ മുഖ്യപ്രഭാഷണം നടത്തി. പി.ഡബ്ല്യു.ഡി ബിൽഡിങ്സ് ഡിവിഷൻ ജില്ല എക്സിക്യൂട്ടിവ് എൻജിനീയർ വി.വി. അജിത്കുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കേരി, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം റേച്ചൽ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാദേവി, ക്രിസ്റ്റഫർ ഫിലിപ്പ്, സന്ദീപ്കുമാർ, എൻ.എം. ഷിബു, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് സി. രവീന്ദ്രനാഥ്, പി.ടി.എ പ്രസിഡൻറ് സി. മഞ്ജുഷ, വികസന സമിതി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രമോദ് ഇളമൺ, ഹെഡ്മിസ്ട്രസ് ആനിയമ്മ ചാണ്ടി, സ്റ്റാഫ് പ്രതിനിധി കെ. അജയകുമാർ എന്നിവർ സംസാരിച്ചു. മാത്യു ടി. തോമസ് എം.എൽ.എ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 75 ലക്ഷം വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story