Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:02 AM IST Updated On
date_range 8 July 2019 5:02 AM ISTവായന പക്ഷാചരണം: മത്സര വിജയികള്‍
text_fieldsbookmark_border
പത്തനംതിട്ട: വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും ജില്ല ലൈബ ്രറി കൗണ്‍സിലും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കാവ്യാലാപനം, പെയിൻറിങ്, പെന്‍സില്‍ ഡ്രോയിങ്, ക്വിസ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കാവ്യാലാപനം: യു.പി- ഒന്നാംസ്ഥാനം: കെ. ശിവപ്രിയ (നാഷനല്‍ ഹൈസ്കൂള്‍ വള്ളംകുളം), രണ്ടാംസ്ഥാനം: ബി. ഗോപിക (ഡി.ബി.എച്ച്.എസ്.എസ് കാവുംഭാഗം), ഹൈസ്കൂള്‍: ഒന്നാംസ്ഥാനം- ആര്യ പ്രകാശ് (ഡി.ബി.എച്ച്.എസ്.എസ്, കാവുംഭാഗം), രണ്ടാംസ്ഥാനം: ആർ. അനന്തകൃഷ്ണന് (ജി.എച്ച്.എസ്.എസ് തെങ്ങമം), ക്രിസ്റ്റി ഐസക് സോളമൻ (എസ്.സി.എസ്.എച്ച്.എസ്.എസ്, തിരുവല്ല), എച്ച്.എസ്.എസ് വിഭാഗം-മേഘ രമേശ് (എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ), രണ്ടാംസ്ഥാനം എം. മഞ്ജു (എസ്.എന്‍.വി.എച്ച്.എസ്.എസ് അങ്ങാടിക്കല്‍). പെന്‍സില്‍ ഡ്രോയിങ്: യു.പി -ഒന്നാം സ്ഥാനം: ദുര്‍ഗ മാധുരി ലാൽ, (എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, ചെന്നീര്‍ക്കര. രണ്ടാംസ്ഥാനം: എം.എസ്. അഭിജിത് (ജി.യു.പി.എസ് ആര്-വൈക്കം) എച്ച്.എസ് വിഭാഗം-ഒന്നാംസ്ഥാനം: ഹരിനന്ദൻ (എസ്.എവി.എച്ച്.എസ്, ആങ്ങാമൂഴി) രണ്ടാംസ്ഥാനം- എസ്. അശ്വിന് (എസ്.എന്‍.വി.എച്ച്.എസ്.എസ്, അങ്ങാടിക്കല്‍) പെയിൻറിങ്: എച്ച്.എസ് വിഭാഗം-ഒന്നാം സ്ഥാനം ലക്ഷ്മിപ്രിയ (നേതാജി എച്ച്.എസ് പ്രമാടം) രണ്ടാം സ്ഥാനം: സ്നേഹ എസ്. നായര്‍ (നേതാജി എച്ച്.എസ് പ്രമാടം) ക്വിസ് മത്സരം: യു.പി -ഒന്നാംസ്ഥാനം എസ്. അഭിഷേഷ്, (ഡി.പി.എം.യു.പി.എസ് പേഴുംപാറ) വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച രാവിലെ 10ന് അടൂര്‍ ഗവ. ബോയ്സ് എച്ച്.എസ്.എസില്‍ നടക്കുന്ന വായന പക്ഷാചരണ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. വായന പക്ഷാചരണം ജില്ലതല സമാപനം ഇന്ന് അടൂരില്‍ പത്തനംതിട്ട: വായന പക്ഷാചരണത്തിൻറ ജില്ലതല സമാപന സമ്മേളനം തിങ്കളാഴ്ച രാവിലെ 10ന് അടൂര്‍ ഗവ. ബോയ്സ് എച്ച്.എസ്.എസില്‍ ചിറ്റയം ഗോപകുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം ആര്. ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. എഴുത്തുകാരന് ബെന്യാമിനെ ആദരിക്കും. സഹകരണ ശിൽപശാല സംഘടിപ്പിച്ചു പത്തനംതിട്ട: കേരള സ്റ്റേറ്റ് ലേബർഫെഡ് നിയന്ത്രണത്തിലുള്ള ഐ.എസ്.സി.ഒ സംഘടിപ്പിച്ച ജില്ലതല സഹകരണ ശിൽപശാല ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ ജനറൽ എം.ജി. പ്രമീള ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ലേബർ ഫെഡ് ചെയർമാൻ അഡ്വ. മണ്ണടി അനിൽ അധ്യക്ഷത വഹിച്ചു. ഐ.എൽ കൺസൽട്ടൻറ് അഡ്വ. ടി.കെ. രവീന്ദ്രൻ വിഷയം അവതരിപ്പിച്ചു. അസി. രജിസ്ട്രാർ ജി. അനിരുദ്ധൻ മോഡറേറ്ററായി. ജില്ല ബാങ്ക് ജനറൽ മാനേജർ ടി.കെ. റോയ്, മൈലപ്ര സഹകരണ ബാങ്ക് പ്രസിഡൻറ് ജെറി ഈശോ ഉമ്മൻ, പുല്ലാട് സഹകരണ ബാങ്ക് പ്രസിഡൻറ് ജോർജ് കുന്നപ്പുഴ, ചെങ്ങറ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. വിജയൻ, കെ.സി.ഇ.എഫ് സംസ്ഥന പ്രസിഡൻറ് ജോഷ്വ മാത്യു, ജില്ല പ്രസിഡൻറ് കെ.പി. ശിവദാസ്, എസ്.സി.ഒ ഡയറക്ടർ അയർക്കുന്നം രാമൻനായർ, റാന്നി ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡൻറ് എ. രാജേന്ദ്രൻ നായർ, ഡയറക്ടർ എം.ജി. ജയകൃഷ്ണപിള്ള, ഝാൻസി റാണി ജില്ല വനിത സഹകരണ സംഘം പ്രസിഡൻറ് ശോഭ വിശ്വൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story