Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2019 5:01 AM IST Updated On
date_range 3 July 2019 5:01 AM ISTകോന്നിയിൽ ക്രഷർ യൂനിറ്റുകൾക്കെതിരെ നാട്ടുകാർ സംഘടിക്കുന്നു
text_fieldsbookmark_border
കോന്നി: വീണ്ടും ക്രഷർ യൂനിറ്റുകൾ തുടങ്ങാൻ അണിയറയിൽ പ്രവർത്തനം ശക്തമാകുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാർ സംഘടിക്കുന്നു. അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റിലാണ് മൂന്നോളം ക്രഷർ യൂനിറ്റുകൾ നടത്താൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം വില്ലേജിെല സർേവ നമ്പർ 540/1ൽപെട്ട ഭൂമിയിലാണ് ക്രഷർ യൂനിറ്റുകൾ ആരംഭിക്കുന്നത്. ക്രഷർ യൂനിറ്റുകൾക്കെതിെര പ്രദേശവാസികൾ സംഘടിച്ച് ശനിയാഴ്ച വൈകീട്ട് ആറിന് കൂളത്തുമൺ എസ്.എൻ.ഡി.പി ഹാളിൽ ജനകീയ കൺെവൻഷൻ ചേരും. അരുവാപ്പുലം പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്നതാണ് കലഞ്ഞൂർ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ മാത്രം നിരവധി ഗ്രാമങ്ങളിൽ ഭൂരിപക്ഷം പേരെയും നിത്യരോഗികളാക്കി മാറ്റിയ നാലോളം ക്രഷർ യൂനിറ്റൂകളും നിരവധി പാറമടകളും ജനങ്ങളെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനത്തിനെതിരെ കുളത്തൂമൺ, പോത്തുപാറ ദേശങ്ങളിൽ നിരവധി ജനകീയ സമരങ്ങൾ ഉയർെന്നങ്കിലും അധികാരികൾ മുഖംതിരിഞ്ഞു നിന്നു. ഇതിൻെറ ഫലമായി പഞ്ചായത്തിലെ മിക്ക വാർഡുകളിലും ജനങ്ങൾ നിത്യരോഗികളായി മാറി. ഇനിയും അത്തരമൊരു ഗതി അരുവാപ്പുലം പഞ്ചായത്തിലെ താമരപ്പള്ളി നിവാസികൾക്ക് ഉണ്ടാകാൻ ഇടവരുത്തരുെതന്നാണ് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും അധികം ജലചൂഷണം നടക്കുന്നതും പാറ-ക്രഷർ യൂനിറ്റുകൾ പ്രവർത്തിക്കുന്ന മേഖലകളിലാണ്. രണ്ടു പഞ്ചായത്തുകളിലുമായി പുതിയ ക്രഷർ യൂനിറ്റുകൾ കൂടി ആരംഭിച്ചാൽ വെള്ളത്തിനായി പഞ്ചായത്തുകൾക്ക് പുറത്തുപോകേണ്ടി വരുമെന്ന ഭയത്തിലാണ് നാട്ടുകാർ. കഞ്ചാവ് ഉപയോഗിച്ചതിന് കേസ് എടുത്തു കോന്നി: കഞ്ചാവ് ഉപയോഗിച്ചതിന് ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പത്തനംതിട്ട പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും തണ്ണിത്തോട് പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തത്. തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയം കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കുപ്പിക്കുള്ളിൽ കഞ്ചാവ് കത്തിച്ചതിന് ശേഷം ശ്വസിക്കുന്ന രീതിയിലാണ് ഇവർ കഞ്ചാവ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. തണ്ണിത്തോട് തുണ്ടിയത്ത് വീട്ടിൽ ജെസിൻ(19), കൊടുംന്തറ പുത്തൻവീട്ടിൽ എബിൻ (21), മേലേപ്ലാക്കാട്ട് സുമിത് (28), പുളിക്കത്തറ വീട്ടിൽ സിറാജ് രാജു (26), സുരവി വീട്ടിൽ സന്ദീപ് (27), ചിത്രാലയം വീട്ടിൽ രാകേഷ് (28) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story