Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലഹരിക്കടിപ്പെട്ട...

ലഹരിക്കടിപ്പെട്ട വിദ്യാർഥിയെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി

text_fields
bookmark_border
കോന്നി: കോന്നി എക്സൈസ് റേഞ്ചും പത്തനംതിട്ട എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ സംശയാ സ്പദമായ സാഹചര്യത്തിലും പെരുമാറ്റരീതിയിലും കണ്ടെത്തിയ വിദ്യാർഥിയെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം രാവിലെ 6.30ന് കോന്നി, തണ്ണിത്തോട് ഭാഗങ്ങളിൽ സ്കൂൾ-കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിദ്യാർഥിയെ സ്നേഹഭവൻ ചോദ്യംചെയ്തപ്പോൾ ലഹരിക്ക് അടിപ്പെട്ടതാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലം പഞ്ചായത്ത് പ്രസിഡൻറിൻെറയും വിദ്യാർഥിയുടെ മാതാവിനെയും മറ്റ് ബന്ധുക്കളെയും വിളിച്ചുവരുത്തുകയും പൊതുവായി എടുത്ത തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ കുട്ടിക്ക് ചികിത്സ നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിൻെറ ഭാഗമായി റാന്നി താലൂക്ക് ആശുപത്രിയി ഡിഅഡിക്ഷൻ സൻെററിലേക്ക് വിദ്യാർഥിയെ പ്രവേശിപ്പിച്ചതായി എക്സൈസ് അറിയിച്ചു. ലഹരിക്കടിമപ്പെട്ട വിദ്യാർഥിയുടെ ശരീരത്തിൻെറ പലഭാഗത്തും ബ്ലേഡുകൊണ്ട് മുറിവേൽപിച്ച പാടുകളുണ്ടെന്നും ലഹരി ഉൽപന്നം നൽകിയ ആെള കുറിച്ച് അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും എക്സൈസ് അറിയിച്ചു. കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജലാലുദ്ദീൻ കുഞ്ഞ്, പ്രിവൻറിവ് ഓഫിസർമാരായ എ. അനിൽകുമാർ, ടി.എസ്. സുരേഷ്, എം. പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർ എച്ച്. മഹേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ആർ. രജിത, എക്സൈസ് ഡ്രൈവർ എസ്. സുരേഷ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story