റോഡരികിൽ മാലിന്യം തള്ളിയ ലോറി പിടികൂടി പിഴയീടാക്കി

05:03 AM
15/05/2019
പത്തനംതിട്ട: റോഡരികിൽ മാലിന്യം തള്ളിയ ലോറി ൈകയോടെ പിടികൂടി. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് കെട്ടിടാവശിഷ്ടങ്ങൾ അടക്കം മാലിന്യം സ്റ്റേഡിയത്തിനടുത്ത് റിങ് റോഡരികിൽ തള്ളാൻ ശ്രമിച്ചത്. ഈ സമയം അതുവഴി വന്ന നഗരസഭ ചെയർപേഴ്സൻ ഇതുകണ്ട് വാഹനം നിർത്തി മാലിന്യം റോഡരികിൽ ഇടരുതെന്ന് പറഞ്ഞു. ഇെല്ലന്ന് പറഞ്ഞ് വാഹന ഉടമ വണ്ടി മുന്നോട്ടെടുക്കുന്നതായി ഭാവിച്ചു. എന്നാൽ, ഓഫിസിൽ ചെയർപേഴ്സൻ എത്തി കുറച്ചുകഴിഞ്ഞപ്പോൾ വാഹനം കുറച്ചുമാറ്റി റോഡരികിൽ മാലിന്യം തള്ളുന്നതായി നഗരസഭ ഓഫിസിലേക്ക് യാത്രക്കാർ വിളിച്ചുപറഞ്ഞു. തുടർന്ന് ചെയർപേഴ്സൻ ആരോഗ്യ വിഭാഗം ജീവനക്കാരുമായെത്തി ലോറിയുടെ താക്കോൽ ഊരിയെടുത്ത് മാലിന്യം തിരികെയെടുപ്പിച്ചു. വാഹന ഉടമക്ക് താക്കീതും നൽകി. 1500 രൂപ പിഴയീടാക്കി വാഹനം വിട്ടുനൽകി.
Loading...