Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസു​േ​രന്ദ്രൻ മുഴുവൻ...

സു​േ​രന്ദ്രൻ മുഴുവൻ വിശ്വാസികളുടെയും സ്​ഥാനാർഥി -അമിത്​ ഷാ

text_fields
bookmark_border
പത്തനംതിട്ട: കെ. സുരേന്ദ്രന്‍ ബി.ജെ.പിയുടെയോ എന്‍.ഡി.എയുടെയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ ്ഥാനാർഥിയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയില്‍ നടന്ന റോഡ് ഷോക്ക് ശേഷം റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുരേന്ദ്രൻെറ സ്ഥാനാർഥിത്വം ഒരു നിയോഗമാണ്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവര്‍ എന്തുതെറ്റാണ് ചെയ്തത്. 2000 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറക്കുള്ളിലാണ്. ഇത് പൊറുക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരെ ജനം പ്രതികരിക്കും. ശബരിമല തീർഥാടനം സുഗമമാക്കാന്‍ ഉതകുന്ന മാര്‍ഗങ്ങള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍ പിള്ള, ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്, എൻ.ഡി.എ പാര്‍ലമൻെറ് മണ്ഡലം കണ്‍വീനര്‍ ടി.ആര്‍ അജിത് കുമാര്‍, ക്രിക്കറ്റ് താരം ശ്രീശാന്ത്, തെന്നിന്ത്യന്‍ നടന്‍ കൗശിക് ബാബു എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story