Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവോട്ട്​ അഭ്യര്‍ഥിച്ച്...

വോട്ട്​ അഭ്യര്‍ഥിച്ച് കെ. സുരേന്ദ്ര​െൻറ ഭാര്യയും മകളും ചിറക്കടവില്‍

text_fields
bookmark_border
വോട്ട് അഭ്യര്‍ഥിച്ച് കെ. സുരേന്ദ്രൻെറ ഭാര്യയും മകളും ചിറക്കടവില്‍ പത്തനംതിട്ട: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ചിറക്കടവില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ടുതേടി ഭാര്യയും മകളുമെത്തി. കെ. സുരേന്ദ്രൻെറ ഭാര്യ ഷീബയും മകള്‍ ഗായത്രിയുമാണ് ശനിയാഴ്ച മണ്ഡലത്തിലെ അമ്മമാരെയും സ്ത്രീകളെയും കുട്ടികളെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചത്. രാവിലെ ചിറക്കടവ് മഹാദേവക്ഷേത്രത്തിലും ഇരിക്കാട്ട് ഭദ്രകാളി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷമാണ് പ്രചാരണത്തിന് ഇറങ്ങിയത്. മണ്ഡലത്തിലെ ബി.ജെ.പി, എൻ.ഡി.എ പ്രവര്‍ത്തകരും മഹിളസംഘം പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. പൊന്‍കുന്നം പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളിലെയും ആതുരാലയങ്ങളിലെയും മുഴുവന്‍ ജീവനക്കാരെയും കണ്ട് വോട്ട് ചോദിച്ചാണ് ഇരുവരും മടങ്ങിയത്. ചെറുവള്ളി ദേവീക്ഷേത്രത്തിലും ദര്‍ശനം നടത്തി അനുഗ്രഹം തേടി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്ത് രാത്രി വളരെ വൈകിയാണ് പ്രചാരണം അവസാനിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story