Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമാണത്തിൽ...

നിർമാണത്തിൽ അപാകതയെന്ന്; നാട്ടുകാർ റോഡ്​ പണി തടഞ്ഞു

text_fields
bookmark_border
കോന്നി: റോഡ് നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ നിർമാണം തടഞ്ഞു. തണ്ണിത്തോട്, കോന്നി ഗ്രാമപഞ്ചായത്തു കളെ ബന്ധിപ്പിക്കുന്ന എലിമുള്ളുംപ്ലാക്കൽ-ആവോലിക്കുഴി റോഡ് നിർമാണമാണ് തടഞ്ഞത്‌. റോഡി​െൻറ മൂന്നാം ഘട്ട നിർമാണത്തിൽ അപാകതയുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടക്കുന്നത്. 140 മീറ്റർ ദൂരമാണ് മൂന്നാം ഘട്ടമായി കോൺക്രീറ്റ് ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ പൊളിഞ്ഞ് ഇളകിയതായി ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനീയർ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ എസ്. തമ്പി എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. കോൺക്രീറ്റ് മിശ്രിതത്തിൽ മെറ്റലി​െൻറയും മറ്റും അളവ് കുറവാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. രണ്ടു ദിവസങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് പൊളിഞ്ഞ് ഇളകിയതായും കൈകൊണ്ട് കോൺക്രീറ്റ് പാളികൾ ഇളക്കിയെടുക്കാവുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പറഞ്ഞു. റോഡി​െൻറ കൊടുംവളവ് ഉള്ള ഭാഗത്ത് വീതികുറച്ച് നിർമിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ വളവ് തിരിയുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും വീതികൂട്ടി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടം പുനർനിർമിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലും റോഡ് നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാരും തൊഴിലാളികളും തമ്മിൽ തർക്കം നടന്നിരുന്നു. കോൺക്രീറ്റ് ഉറയ്ക്കാനുള്ള കാലതാമസമാണ് റോഡ് പൊളിഞ്ഞതിന് കാരണമായതെന്നും രണ്ടു ദിവസം കഴിഞ്ഞാൽ കോൺക്രീറ്റ് ഉറയ്ക്കുമെന്നും അധികൃതർ പറഞ്ഞു. രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും കോൺക്രീറ്റ് പരിശോധിക്കുമെന്നും അപാകതയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എലിമുള്ളുംപ്ലാക്കൽ-ആവോലിക്കുഴി റോഡ് നിർമാണം ആരംഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story