Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:01 AM IST Updated On
date_range 8 March 2019 5:01 AM ISTഭൂമി പോക്കുവരവ് ചെയ്യുന്നില്ല; നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsbookmark_border
ചിറ്റാർ: തോട്ടം ഭൂമിയുടെ പോക്കുവരവ് നടപടി റവന്യൂ വകുപ്പ് നിർത്തിെവച്ചതോടെ ചിറ്റാറിൽ നൂറുകണക്കിന് കുടുംബങ് ങൾ ദുരിതത്തിൽ. ചിറ്റാറിൽ എ.വി.ടി തോട്ടം കമ്പനിയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ഭൂമിവാങ്ങി വീടുകൾ നിർമിച്ച് താമസിച്ചുവരുന്ന കർഷകരുടെ ഭൂമിയുടെ പോക്കുവരവ് നടപടികളാണ് റവന്യൂ വകുപ്പ് അധികൃതർ നിർത്തിെവച്ചത്. ഇതുമൂലം വസ്തുക്കൾ പേരിൽ കൂട്ടാനോ വിൽക്കാനോ കഴിയുന്നില്ല. എ.വി.ടി കമ്പനിയുടെ കൈവശമുണ്ടായിരുന്ന 1016 ഏക്കർ 51 സെൻറ് വരുന്ന റബർ തോട്ടം 1996 മുതൽ സ്വകാര്യ വ്യക്തികൾക്ക് തുണ്ടുകളായി വിൽപന നടത്തിയിരുന്നു. 2005 ഓടെ തോട്ടം വിൽപന പൂർണമായി തീർന്നു. വലിയ അളവിൽ ഭൂമി വാങ്ങിയ വ്യക്തികൾ പിന്നീടിത് ചെറിയ തുണ്ടുകളാക്കി വിറ്റു. ഇത്തരത്തിൽ ഭൂമി വാങ്ങിയ 1500 കുടുംബങ്ങളാണ് ഭൂമിയുടെ ക്രയവിക്രയം, പോക്കുവരവ്, കരം അടക്കൽ എന്നിവക്ക് കഴിയാതെ ബുദ്ധിമുട്ടുന്നത്. എ.വി.ടി തോട്ടത്തിൽ പണിയെടുത്തിരുന്ന ഇരുനൂറോളം തൊഴിലാളികളെ എട്ടുസെൻറ് ഭൂമിവീതം നൽകിയാണ് പിരിച്ചുവിട്ടത്. ഇവരെല്ലാം ഭൂമിയുടെ പോക്കുവരവ് നടപടി പൂർത്തിയാക്കി വർഷങ്ങളായി കരമൊടുക്കി അനുഭവിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് താൽക്കാലികമായി പോക്കുവരവ് നിർത്തിെവച്ച് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. റവന്യൂ വകുപ്പിെൻറ ഉന്നതതലത്തിൽനിന്ന് ലഭിച്ച നിർദേശപ്രകാരമാണ് തോട്ടം ഭൂമിയുടെ പോക്കുവരവ് താൽക്കാലികമായി നിർത്തിെവച്ചിരിക്കുന്നതെന്ന് വില്ലേജ് ഒാഫിസ് അധികൃതർ പറയുന്നു. ഈ ഭൂമിയിൽ ഇന്ന് കോളജുകളും സ്കൂളുകളും ആരാധനാലയങ്ങളും അടക്കം നിരവധി സ്ഥാപനങ്ങളുണ്ട്. ഭൂമിയുടെ പോക്കുവരവ് നിലച്ചതോടെ ഭൂമിവാങ്ങി വീടുെവക്കാനിറങ്ങിത്തിരിച്ചവരും പണി തുടങ്ങിയവരും വസ്തുവിെൻറ പ്രമാണം ബാങ്കിൽെവച്ച് ലോണെടുക്കാനിരുന്നവരുമെല്ലാം പ്രതിസന്ധിയിലായി. കഴിഞ്ഞവർഷം സീതത്തോട് സ്വദേശി ഹൈകോടതിയിൽ കേസ് നൽകിയതിെൻറ അടിസ്ഥാനത്തിൽ അനുകൂല വിധി ഉണ്ടാകുകയും പോക്കുവരവ് നടത്തുകയും ചെയ്തിരുന്നു. വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഭൂ ഉടമകൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story