Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിലെ ചില്ലറ...

കോന്നിയിലെ ചില്ലറ വിൽപനശാല വൻവിജയം: 4.26 ലക്ഷത്തി​െൻറ ചന്ദനം​ വിറ്റഴിച്ചു

text_fields
bookmark_border
കോന്നി: പുനലൂർ ടിമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെൺമേലിപ്പടിക്ക് സമീപം ആരംഭിച്ച ചന്ദനം ചില്ലറ വിൽപനശാല വൻവിജയമെന്ന് വനംവകുപ്പ് അധികൃതർ. വനംവകുപ്പി​െൻറ 40 ലക്ഷം രൂപ വിനിയോഗിച്ച് സ്ട്രോങ് റൂം നിർമാണം പുരോഗമിക്കുന്നു. സ്ട്രോങ് റൂമിന് പുറമെ ക്ലീനിങ് ഷെഡും ഈ കെട്ടിടത്തിൽ ഉൾപ്പെടും. പൊതുജനങ്ങൾക്ക് ചന്ദനം ലഭ്യമാക്കാൻ 2018 ജനുവരി 25ന് ഇറക്കിയ വനംവകുപ്പി​െൻറ പ്രത്യേക വിജ്ഞാപനത്തി​െൻറ അടിസ്ഥാനത്തിലാണ് ചില്ലറ വിൽപനശാല ആരംഭിച്ചത്‌. ആറ് ഡിവിഷനുകളാണ് കേരളത്തിൽ ഇതിനുള്ളത്. ഗോട്ട്ല, ബഗ്രദാദ്, സാപ്വുഡ് ബില്ലറ്റ്സ് എന്നീ മൂന്ന് ക്ലാസ് ചന്ദനങ്ങളാണ് ഇവിടെ വിൽക്കുന്നത്. ഒന്നാംതരം ചന്ദനത്തിന് 19,500 രൂപയും രണ്ടാംതരം ചന്ദനത്തിന് 16,000 രൂപയും മൂന്നാംതരം ചന്ദനത്തിന് 1500 രൂപയുമാണ് കിലോക്ക് വില. വ്യക്തികൾക്ക് പാൻകാർഡും തിരിച്ചറിയൽ കാർഡും ഹാജരാക്കിയാൽ ഒരു കിലോയിൽ താഴെ ചന്ദനം ഇവിടെനിന്ന് വാങ്ങാം. ക്ഷേത്രങ്ങളുടെയും മറ്റും ആവശ്യത്തിന് ചന്ദനം വാങ്ങുന്നതിന് ഇതി​െൻറ ആവശ്യമില്ല. 101 കിലോ ചന്ദനമാണ് ആദ്യഘട്ടത്തിൽ മറയൂരിൽനിന്ന് ഇവിടെ എത്തിച്ചത്. ഇതിൽ 70 കിലോ വിറ്റു. 4.26 ലക്ഷത്തി​െൻറ ചന്ദനമാണ് വിറ്റഴിച്ചത്. സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ചന്ദനമരങ്ങളും ഇവിടെ എത്തിച്ച് വിൽപന നടത്താൻ സൗകര്യമുണ്ട്. സ്വകാര്യ വ്യക്തികളുടെ വീടിന് ഭീഷണിയായ ചന്ദനമരങ്ങൾ, ഉണങ്ങിയ ചന്ദനമരങ്ങൾ, വീട് വെക്കുന്നതിന് പറമ്പിൽനിന്ന് മാറ്റുന്ന ചന്ദനമരങ്ങൾ എന്നിവയാണ് വനംവകുപ്പ് നേരിട്ടെത്തി മുറിച്ചുമാറ്റി ഇവിടെ എത്തിച്ച് വിൽപന നടത്തുക. തഹൽസിദാർ ഉൾപ്പെടുന്ന പ്രത്യേകസംഘം എത്തി പരിശോധന നടത്തിയ ശേഷമാണ് ചന്ദനമരങ്ങൾ മുറിക്കുന്നത്. ഇതി​െൻറ ഒരുവിഹിതം ഉടമസ്ഥന് നൽകും. ഏഴംകുളം ദേവീക്ഷേത്രം കുംഭഭരണി മഹോത്സവം അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 10ന് ആരംഭിച്ച് 13ന് സമാപിക്കും. 10ന് രാവിലെ ഒമ്പതിന് മലക്കുട എഴുന്നള്ളത്ത്, രാത്രി 7.45ന് സംഗീതസദസ്സ്, 9.15 മുതൽ നൃത്തനൃത്യങ്ങൾ. 11ന് വൈകീട്ട് നാലിന് എഴുന്നള്ളത്ത്, കെട്ടുകാഴ്ച, രാത്രി 9.30ന് ജ്യോത്സനയും വിധു പ്രതാപും നയിക്കുന്ന ഗാനമേള, 12.30ന് നൃത്തസംഗീത നാടകം, വെളുപ്പിന് 3.30ന് എഴുന്നള്ളത്ത്, ആലുവിളക്ക്. 12, 13 തീയതികളിൽ ഏഴംകുളം തൂക്കം. 10 മുറിക്കാർക്കാണ് തിരുവുത്സവ നടത്തിപ്പി​െൻറ ചുമതല. ഇത്തവണ 10 മുറികളിൽനിന്ന് എടുപ്പ് കുതിര, കെട്ടുകാള എന്നിവ ദേവിക്ക് സമർപ്പിക്കും. 10 മുറിക്കാർക്കാണ് തൂക്കവില്ല് കയറാനുള്ള അവകാശം. 575 തൂക്കക്കാരാണ് ഈ വർഷം തൂക്കവില്ലേറുന്നത്. ഇതിൽ 24പേര് കന്നി തൂക്കക്കാരാണ്. 150തൂക്കം കുട്ടികളെ എടുത്തുള്ള തൂക്കമാണ്. കന്നിതൂക്കക്കാർ മകരഭരണി നാൾ മുതലും മറ്റുള്ള തൂക്കക്കാർ ശിവരാത്രി മുതലും നോമ്പുനോറ്റാണ് തൂക്കവില്ലേറുന്നത്. രണ്ട് ദിവസങ്ങളായി നടക്കുന്ന തൂക്കം മാർച്ച് 14 പുലർച്ചയോടെ അവസാനിക്കും. ഭരണസമിതി പ്രസിഡൻറ് ചേന്നായത്ത് ശശിധരൻ ഉണ്ണിത്താൻ, സെക്രട്ടറി എസ്. ദിലീപ്കുമാർ, ഭരണസമിതി അംഗം അനിൽ നെടുമ്പള്ളീൽ, ജി. പ്രദീപ്കുമാർ, പ്രമോദ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story