Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:01 AM IST Updated On
date_range 8 March 2019 5:01 AM ISTപ്രളയാനന്തര പുനരുജ്ജീവന വായ്പ മാര്‍ച്ച് 31ന് മുമ്പ് നല്‍കും
text_fieldsbookmark_border
പത്തനംതിട്ട: പ്രളയബാധിതര്‍ക്ക് പ്രളയാനന്തര പുനരുജ്ജീവന വായ്പ (ഉജ്ജീവനം) മാര്‍ച്ച് 31ന് മുമ്പ് ബാങ്കുകള്‍ നല് കുമെന്ന് ലീഡ് ബാങ്ക് ജില്ല മാനേജര്‍ വി. വിജയകുമാരന്‍ അറിയിച്ചു. ഉജ്ജീവനം പദ്ധതി, ആർ.കെ.എൽ.എസ് പദ്ധതി എന്നിവയില്‍ പുനര്‍ക്രമീകരണം നടത്തിയാണ് വായ്പ വിതരണം നടത്തുക. ഉജ്ജീവന പദ്ധതി പ്രകാരം റീബില്‍ഡ് കേരള പോര്‍ട്ടല്‍ വ്യവസായ വകുപ്പ് പ്രളയബാധിത കടകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിെൻറ സര്‍ട്ടിഫിക്കറ്റുമായി കടകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാര്‍ഡ് അടിസ്ഥാനത്തില്‍ ബാങ്കുകള്‍ മാര്‍ച്ച് 31ന് മുമ്പായി പ്രളയാനന്തര പുനര്‍വായ്പ തിരിച്ചടവ് കഴിവ് അനുസരിച്ച് നല്‍കും. ബാങ്കുകള്‍ പ്രളയബാധിതര്‍ക്കായുള്ള കാര്‍ഷിക, വ്യവസായ, വാണിജ്യ, ഭവന, വിദ്യാഭ്യാസ വായ്പകളാണ് പുനര്‍ക്രമീകരിച്ച് മൊറട്ടോറിയം പ്രഖ്യാപിച്ച് പുനര്‍വായ്പ നല്‍കിയത്. എസ്.ബി.െഎ 1392 അക്കൗണ്ടുകളിലായി 119 കോടിയും ഫെഡറല്‍ ബാങ്ക് 222 അക്കൗണ്ടുകളിലായി 66 കോടിയും കനറ ബാങ്ക് 1056 അക്കൗണ്ടുകളിലായി 26 കോടിയും ഗ്രാമീണ്‍ ബാങ്ക് 819 അക്കൗണ്ടുകളിലായി 28 കോടിയും ഐ.ഒ.ബി 709 അക്കൗണ്ടുകളിലായി 37 കോടിയും നല്കി. കുടുംബശ്രീയുടെ പലിശരഹിത വായ്പയായ ആർ.കെ.എൽ.എസിനായി എസ്.ബി.ഐ 3.77 കോടിയും ഫെഡറല്‍ ബാങ്ക് 5.13 കോടി യും ഐ.ഒ.ബി രണ്ട് കോടിയും ജില്ല ബാങ്ക് 6.82 കോടിയും നല്കി. പ്രളയബാധിതരായവരുടെ ആർ.കെ.എൽ.എസ് ലോണുകള്‍ മാര്‍ച്ച് 31നകം നല്‍കും. ആകെ 57.59 കോടി ആര്.കെ.എല്‍.എസ് മുഖാന്തരം നല്‍കിയിട്ടുണ്ട്. പമ്പാമണല്‍ ഇ-ലേലം ചെയ്യുന്നു പത്തനംതിട്ട: ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്, ചക്കുപാലം എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചതുമായ മണലിെൻറ ഇ-ലേലം മാര്‍ച്ച് 20ന് രാവിലെ 30 ലോട്ടുകളിലായി 30000 ക്യുബിക് മീറ്റര്‍ മണലും ഉച്ചക്കുശേഷം 25 ലോട്ടുകളിലായി 25000 ക്യുബിക് മീറ്റര്‍ മണലുമാണ് വില്ക്കാന് ഉദ്ദേശിക്കുന്നത്. ഇ-ലേല നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.ടി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ www.mstcecommerce.com വെബ്സൈറ്റില്‍നിന്നോ റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസില്‍ നിന്നോ അറിയാം. ഫോണ്‍: 04735279063, 8547600890.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story