Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതൊലിപ്പുറമെയുള്ള കാൻസർ...

തൊലിപ്പുറമെയുള്ള കാൻസർ ഭേദപ്പെടുത്തുന്ന മരുന്ന്​: വനിത ഡോക്ടറുടെ കണ്ടുപിടിത്തം ചുവപ്പുനാടയിൽ

text_fields
bookmark_border
വടശ്ശേരിക്കര: ലോകമെമ്പാടുമുള്ള കാൻസർ രോഗികൾക്ക് ആശ്വാസമാകേണ്ട കണ്ടുപിടിത്തം ചുവപ്പുനാടയിൽ കുരുങ്ങി ചിതലരിക്കുന്നു. ഡയബറ്റിസ് രോഗികളിലും സോറിയാസിസ് രോഗികളിലും കണ്ടുവരുന്ന തൊലിപ്പുറമെയുള്ള കാൻസർ ഭേദപ്പെടുത്തുന്നതിന് 2015ൽ കോന്നി സ്വദേശിനിയായ ഡോക്ടർ ലീന വികസിപ്പിച്ചെടുത്ത മരുന്നാണ് രോഗികൾക്ക് ആശ്വാസമാകാതെ തിരുവനന്തപുരത്തെ പേറ്റൻറ് ഓഫിസി​െൻറ ഫയൽ കൂമ്പാരങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നത്. നീണ്ട നാളത്തെ ഗവേഷണത്തിൽകൂടി വികസിപ്പിച്ചെടുത്ത മരുന്ന് സാധാരണ ത്വഗ്രോഗികൾക്ക് ഉള്ളിൽ കഴിക്കാൻ കൊടുക്കുന്ന ഉറക്കംവരുത്തുന്ന മരുന്നുകൾക്ക് പകരം രോഗം ബാധിച്ച ഭാഗത്ത് തൊലിപ്പുറമെ ഒട്ടിക്കാവുന്ന പാച്ചുപോലുള്ളതാണ്. രോഗബാധിതർ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഈ ചികിത്സയിലൂടെ മുക്തിനേടുമെന്നും കണ്ടെത്തിയിട്ടുണ്ട്. എൻഡോസൾഫൻ ഇരകളായ ത്വഗ്രോഗികൾക്ക് ഫലപ്രദമാണെന്ന് ഡോക്ടർ പറയുന്നു. 2016ൽ ഇൻറർനാഷനൽ ജേണൽ ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ റിസേർച്ചിൽ ഡോക്ടർ ലീനയുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. തുടർന്ന് ജേണൽ ഓഫ് ഹെർബൽ മെഡിസിൻ, ഹെർബൽ ഓഫ് ചൈനീസ് മെഡിസിൻ എന്നിവയുൾപ്പെടെ ലോകോത്തരമായ ഇരുപതോളം ജേണലുകളിൽ ഈ കണ്ടെത്തൽ ചർച്ചചെയ്യപ്പെട്ടു. ഇതോെട പ്രശസ്തമായ നിരവധി മരുന്ന് കമ്പനികൾ സാങ്കേതികവിദ്യ കൈമാറണമെന്ന അഭ്യർഥനയുമായി ഡോക്ടറെ സമീപിെച്ചങ്കിലും വമ്പൻ മരുന്ന് കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ളതല്ല കണ്ടെത്തലെന്നും കേവലം 20 രൂപക്ക് മരുന്ന് ലഭ്യമാക്കുമെന്നുമുള്ള തീരുമാനത്തിൽ ഡോക്ടർ ഉറച്ചുനിന്നു. തമിഴ്നാട് കർപ്പഗം യൂനിവേഴ്സിറ്റിയിലെ ഡീൻ ആയ ഡോക്ടർ സുന്ദരഗണപതിയുടെ കീഴിൽ വർഷങ്ങളോളം നടത്തിയ ഗവേഷണം മൃഗങ്ങളിൽ വിജയം കണ്ടതോടെയാണ് മരുന്നി​െൻറ സാധ്യത ലോകാരോഗ്യമേഖല ശ്രദ്ധിക്കുന്നതും സ്വകാര്യ മരുന്ന് കമ്പനികൾ ഏറ്റെടുക്കാൻ തയാറാകുന്നതും. ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറിയ വിലയ്ക്ക് ലഭ്യമാക്കാവുന്ന മരുന്ന് സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയാൽ രോഗികൾ വൻവിലയ്ക്ക് വാങ്ങേണ്ടിവരുമെന്ന് ഡോക്ടർ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മരുന്ന് ഭീമനായ ഗ്ലാക്സോ കമ്പനിയുടെ ബംഗളൂരുവിലെ ലാബിലേക്ക് വൻ ശമ്പളത്തിനുള്ള ക്ഷണവും ഡോക്ടർ നിരസിച്ചു. കോന്നി മല്ലശ്ശേരി നാരായണ​െൻറയും രോഹിണിയുടെയും മൂന്നാമത്തെ മകളായ ഡോക്ടർ ലീന പ്രമാടം നേതാജി സ്കൂളിലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലും കോട്ടയം മെഡിക്കൽ കോളജിലുമാണ് പഠനം നടത്തിയത്. തുടർന്ന് മധുര മെഡിക്കൽ കോളജിൽ ഒന്നാംറാങ്കോടെ പഠനം പൂർത്തിയാക്കിയശേഷം കോട്ടയം മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഫാർമസി വിഭാഗം വൈസ് പ്രിൻസിപ്പലാണിപ്പോൾ. ഭർത്താവ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ജീവനക്കാരൻ ആത്മാനന്ദനും മകൻ ഭഗത്തിനുമൊപ്പം തിരുവല്ലയിലാണ് താമസം. സുനിൽ മാലൂർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story