Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൃഗാശുപത്രി വഴി...

മൃഗാശുപത്രി വഴി അടച്ച്​ കെട്ടിട നിർമാണം ജനങ്ങളെ വലക്കുന്നു

text_fields
bookmark_border
റാന്നി: റാന്നി മൃഗാശുപത്രിയുടെ വഴി അടച്ച് ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിട നിർമാണം പൊതുജനത്തെയും ജീവനക്കാരെയും വലക്കുന്നു. മൃഗാശുപത്രിയിലേക്ക് ആകെയുള്ള ഇടുങ്ങിയ വഴിയിൽ മെറ്റലും കമ്പിയും കൂട്ടിയിട്ടതോടെ ഇതുവഴി സഞ്ചരിക്കാൻ പറ്റാതായിട്ട് ഒരു മാസമാകുന്നു. മൃഗങ്ങളെയുംകൊണ്ട് കർഷകർക്ക് ആശുപത്രിയിലെത്താനോ മരുന്ന് വാങ്ങാനോ കഴിയുന്നില്ല. ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഒാഫിസിൽ എത്താനും പ്രയാസമാണ്. ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി നാല് നിലയിൽ പുതിയ കെട്ടിടമാണ് നിർമിക്കുന്നത്. ജോലികൾ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുത്തിരിക്കുകയാണ്. നാട്ടുകാർ പരാതിപ്പെട്ടപ്പോൾ കരാറുകാരനോട് പറയാനാണ് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി പറഞ്ഞത്. നിർമാണവുമായി ബന്ധപ്പട്ട് പൊടിയും മറ്റും ഉയരുന്നത് വേറെയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story