Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2019 5:01 AM IST Updated On
date_range 22 Feb 2019 5:01 AM ISTപാസ്പോർട്ട് സേവ കേന്ദ്രം ഇന്നു മുതൽ
text_fieldsbookmark_border
പത്തനംതിട്ട: സമ്പൂർണ പാസ്പോർട്ട് ഓഫിസിെൻറ സൗകര്യത്തോടെയുള്ള പത്തനംതിട്ട പാസ്പോർട്ട് സേവ കേന്ദ്രത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച ആേൻറാ ആൻറണി എം.പി നിർവഹിക്കും. ദിവസേന 100 പേരുടെ അപേക്ഷകൾ െപ്രാസസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്ന ക്രമീകരണമാണ് സജ്ജമായിരിക്കുന്നതെന്ന് റീജനൽ പാസ്പോർട്ട് ഓഫിസർ അറിയിച്ചതായി എം.പി പറഞ്ഞു. വീണ ജോർജ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷ്, റീജനൽ പാസ്പോർട്ട് ഓഫിസർ ആഷിക് കാരാട്ടിൽ, പോസ്റ്റൽ സൂപ്രണ്ട് ബി. പദ്മകുമാർ എന്നിവർ സംബന്ധിക്കും. ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വ്യാപാരികൾ ഉപരോധിച്ചു പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ മുന്നറിയിപ്പില്ലാതെ നീക്കംചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കടകളുടെ പേര്, സ്ഥലം, ഫോൺ നമ്പർ, ജി.എസ്.ടി നമ്പർ എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തി കടകളുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നീക്കം ചെയ്തത്. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം കൂടാതെയും മുൻകൂട്ടി നോട്ടീസ് നൽകാതെയുമാണ് സെക്രട്ടറിയുടെ നടപടി. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാതെ, കഴിഞ്ഞ ദിവസം ടിപ്പർ ലോറിയിൽ കയറി നിന്ന് അമ്പതോളം വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾ നശിപ്പിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മുഴുവൻ ബോർഡുകളും രണ്ട് ദിവസത്തിനകം പുനഃസ്ഥാപിച്ചു നൽകാമെന്ന ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്. ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ, വൈസ് പ്രസിഡൻറ് പ്രസാദ് ആനന്ദഭവൻ, ജില്ല ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ജില്ല സെക്രട്ടറിമാരായ സദാശിവൻപിള്ള, കെ.എം. മോഹൻകുമാർ, യൂത്ത്വിങ് ജില്ല പ്രസിഡൻറ് ഷജീർ പന്തളം, പ്രകാശ് ഇഞ്ചത്താനം, സണ്ണി ഇലന്തൂർ, സജി കോഴഞ്ചേരി, നന്ദകുമാർ, എം. സലിം, സജി മാത്യു എന്നിവർ പരിപാടിയിൽ പെങ്കടുത്തു. സ്കൂൾ പാചകത്തൊഴിലാളി സംഘടനകളുടെ യോഗം പത്തനംതിട്ട: സംസ്ഥാന സ്കൂൾ പാചകത്തൊഴിലാളി സംയുക്ത സംഘടനയുടെ യോഗം 24ന് രാവിലെ 10ന് പത്തനംതിട്ട കോഒാപറേറ്റിവ് കോളജിൽ ചേരും. രേഖകളുമായി എത്തുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാൻ അവസരമുണ്ട്. സംസ്ഥാന രക്ഷാധികാരി കെ.എൻ. കൃഷ്ണകുമാർ, ജില്ല, ഉപജില്ല ചുമതലയുള്ള രാധ, ശാന്ത, പ്രീത, സരസമ്മ എന്നിവരും പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story