Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല സംരക്ഷിക്കാൻ...

ശബരിമല സംരക്ഷിക്കാൻ സന്യാസിമാരുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രക്ഷോഭം -സ്വാമി അയ്യപ്പദാസ്

text_fields
bookmark_border
ചെറുകോൽപ്പുഴ: സുപ്രീംകോടതിയുടെ അന്തിമ തീരുമാനം എതിരായാൽ ശബരിമലയിലെ ആചാരസംരക്ഷണത്തിന് ദേശവ്യാപക പ്രക്ഷോഭത് തിന് സന്യാസി സമൂഹം നേതൃത്വം നൽകുമെന്ന് അയ്യപ്പസേവാസമാജം ദേശീയ വൈസ് ചെയർമാൻ സ്വാമി അയ്യപ്പദാസ്. അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തി​െൻറ ഭാഗമായി നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് ഹൈദരാബാദിൽ നടന്ന ധർമസംസദിൽ തീരുമാനമെടുത്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ആചാരം സംരക്ഷിക്കാൻ ബാധ്യതയുള്ള ദേവസ്വംബോർഡ് അതിനെതിരായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. ശബരിമലക്ക് പുറമേ മറ്റ് ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്ക് എതിരെയും നീക്കമുണ്ടാകും. ശബരിമലയെ തകർക്കാൻ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാന സർക്കാറി​െൻറ ചട്ടുകമായാണ് ദേവസ്വംബോർഡ് പ്രവർത്തിക്കുന്നത്. സനാതന ധർമ സംരക്ഷണത്തിനായി ഒരുമിച്ചുനിൽക്കാനുള്ള ആർജവം നേടാനുള്ള സമയമാണിതെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു. വളർത്തുമകനായ മണികണ്ഠനുമായുള്ള ബന്ധമാണ് നാമജപയജ്ഞങ്ങൾക്ക് പന്തളം കൊട്ടാരം തുടക്കംകുറിക്കാൻ കാരണമെന്ന് അധ്യക്ഷനായ കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാരവർമ പറഞ്ഞു. പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി പ്രഭാഷണം നടത്തി. അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡൻറ് കൊയ്യം ജനാർദനൻ, പത്മാപിള്ള, എം. അയ്യപ്പൻകുട്ടി, എ.കെ. അനി രാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story