Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിമലയാറ്റിൽ ജലനിരപ്പ് ...

മണിമലയാറ്റിൽ ജലനിരപ്പ് കുറയുന്നു; ജനങ്ങൾ ആശങ്കയിൽ

text_fields
bookmark_border
മല്ലപ്പള്ളി: പ്രളയം കഴിഞ്ഞ് ആഴ്ചകൾ കഴിയുംമുമ്പ് മണിമലയാറ്റിൽ ജലനിരപ്പ് കുറഞ്ഞതും കിണറുകളിലെ വെള്ളം താഴ്ന്നതും ജനത്തെ ആശങ്കയിലാഴ്ത്തുന്നു. മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞ് മണൽപരപ്പ് തെളിഞ്ഞുകാണാവുന്ന സ്ഥിതിയിലെത്തി. മിക്കയിടത്തും നീരൊഴുക്കും കുറഞ്ഞു. കുടിവെള്ള വിതരണത്തിന് കുഴിച്ചിരിക്കുന്ന കിണറുകളുടെ അടുത്തായി നിർമിച്ചിരിക്കുന്ന തടയണയുടെ ഭാഗങ്ങളിൽ മാത്രമാണ് കഷ്ടിച്ച് അൽപം വെള്ളമുള്ളത്. വേനലിന് മുമ്പുതന്നെ വരൾച്ച രൂക്ഷമായതിനാൽ കുടിവെള്ള ക്ഷാമവും അനുഭപ്പെട്ടുതുടങ്ങി. മലയോര മേഖലകളിൽ ജനങ്ങൾ കുടിവെള്ളം വിലകൊടുത്ത് വാങ്ങിത്തുടങ്ങി. ദിവസങ്ങളോളം കരകവിെഞ്ഞാഴുകിയ മണിമലയാർ വറ്റിവരണ്ടത് കടുത്ത വരൾച്ചക്ക് കാരണമായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പ്രധാന കൈത്തോടുകളിലും വെള്ളമില്ലാതായതോടെ സമീപത്തെ കിണറുകളിലെ വെള്ളവും ഗണ്യമായി കുറയുന്നതിന് കാരണമായിട്ടുണ്ട്. വർഷം മുഴുവൻ വെള്ളം സുലഭമായി ലഭിച്ചിരുന്ന പല കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഇതോടെ മറ്റ് വിട്ടുകാർക്ക് വെള്ളമെടുക്കുന്നതിന് യഥേഷ്ടം സ്വാതന്ത്ര്യം നൽകിയിരുന്ന പല വീട്ടുകാരും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും നിർബന്ധിതരായിരിക്കുകയാണ്. പുഴകളിലെയും കിണറുകളിലെയും വെള്ളം ഇങ്ങനെ പെട്ടെന്ന് താഴുന്നത് വരാനിരിക്കുന്ന വൻ വരൾച്ചയുടെ സൂചനയാണെന്ന ഭയത്തിലാണ് ജനം. നിരോധിത പാൻമസാലക്കച്ചവടം വ്യാപകം ചുങ്കപ്പാറ: ടൗണിലും പരിസരങ്ങളിലും നിരോധിത പാൻമസാല ഉൽപന്നങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു. മുറുക്കാൻകടകൾ കേന്ദ്രീകരിച്ചാണ് കുടുതൽ കച്ചവടവും നടക്കുന്നത്. രാവിലെയും വൈകീട്ടും ഇത്തരം കടകളിൽ വൻ തിരക്കാണ് . ഏറെയും യുവാക്കളാണ് സ്ഥിരം സന്ദർശകർ. കടക്കാരന് അറിയാവുന്നവർക്കു മാത്രമാണ് വിൽപന. പരിചയമില്ലാത്തവർ ചോദിച്ചാൽ മറുക്കാൻ പോലും നൽകില്ലെന്നാണ് അറിയുന്നത്. കിട്ടുന്ന വിലയുടെ പത്തിരട്ടി വില കൂട്ടിയാണ് അവശ്യക്കാർക്ക് നൽകുന്നത്. ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നതായി പരാതികൾ ഏറെയുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബസുകളുടെ അപര്യാപ്തത: കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാകുന്നു റാന്നി: കെ.എസ്.ആർ.ടി.സി റാന്നി മേഖലയിലൂടെയുള്ള സർവിസുകൾ വെട്ടിക്കുറച്ചതും റാന്നി സബ്ഡിപ്പോയുടെ പ്രവർത്തനം പുനഃസ്ഥാപിക്കാത്തതും കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാക്കുന്നു. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചെയിൻ സർവിസുകൾ ഇപ്പോൾ നാമമാത്രമാണ്. ഇതോടൊപ്പം സ്വകാര്യമേഖലയിലെതന്നെ പല ബസുകളും ഒാടുന്നില്ല. മുണ്ടക്കയം, എരുമേലി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പത്തനംതിട്ടയിലേക്കും റാന്നിയിലേക്കും തിരികെയുമുള്ള യാത്രക്കാർ ക്ലേശിക്കുകയാണ്. റാന്നി മേഖലയിൽ വെള്ളം കയറിയതിനെത്തുടർന്ന് ബസ്സർവിസുകൾ നാമമാത്രമാണ്. ഒാടുന്ന ബസിലാകെട്ട യാത്രക്കാരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. റാന്നിയിലെ കെ.എസ്.ആർ.ടി.സി സബ്ഡിപ്പോയുടെ പ്രവർത്തനം നിലച്ചതോടെ ഇവിടെ നിന്ന് പ്രാദേശികമായി ഒാടിക്കൊണ്ടിരുന്ന മിക്ക സർവിസുകളും ഇല്ല. വെച്ചൂച്ചിറ, അത്തിക്കയം, പെരുന്തേനരുവി, വലിയകാവ്, പരുവ, എരുമേലി തുടങ്ങിയ സ്ഥലത്തേക്ക് റാന്നിയിൽ നിന്നുണ്ടായിരുന്ന സർവിസുകൾ ഒന്നുംതന്നെ ഇല്ല. അത്തിക്കയം, തോണിക്കടവ്, കുടമരുട്ടി, പെരുന്തേനരുവി തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളും ജീവനക്കാരുമടക്കമുള്ളവർക്ക് ഏറെ ഗുണംചെയ്തിരുന്ന പെരുന്തേനരുവി ബസും അത്തിക്കയം, പരുവ, മണ്ണടിശാല, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ യാത്രക്കാരുടെ ഏക ആശ്രയമായിരുന്ന അത്തിക്കയം-പരുവ-എരുമേലി ബസും ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story