Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅരിയുമായി വന്ന...

അരിയുമായി വന്ന ലോറിയിൽനിന്ന്​ 20 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
ഗോവിന്ദാപുരം: ഒട്ടഛത്രത്തിൽനിന്ന് അരിയുമായി വന്ന ലോറിയിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. തൃശൂർ മരോട്ടിച്ചാൽ സ്വദേശികളായ ലോറി ഡ്രൈവർ രഞ്ജിത് (35), ക്ലീനർ ഷെനി (24) എന്നിവരെയാണ് ഞായറാഴ്ച രാവിലെ 11ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഒട്ടൻഛത്രത്തിൽനിന്ന് തൃശൂരിലേക്ക് അരി കയറ്റിവന്ന ലോറിയുടെ രഹസ്യ അറയിയിൽനിന്നാണ് 20 കിലോ കഞ്ചാവ് ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ കൊല്ലങ്കോട് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ പിടികൂടിയത്. കൊല്ലങ്കോട് റെയ്ഞ്ച് ഇൻസ്‌പെക്ടർ എസ്. ബാലഗോപാലിൻെറ നേത്രത്വത്തിത്തിൽ പ്രവൻറിവ് ഓഫിസർമാരായ ഗോപൻ, രൂപേഷ്, ജഗധീശൻ, ജയപ്രകാശ്, വേണുകുമാർ സി.ഇ.ഒമാരായ അൽമാസ്, അബ്ദുൽകലാം, രാജേഷ്, ഹരിപ്രസാദ്, അഭിലാഷ്, രാജീവ് ശ്രീധർ, ഡബ്ല്യൂ.സി.പി.ഒമാരായ സംഗീത, സന്ധ്യ, ഡ്രൈവർ സാനി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിലാക്കി. pew kanchav കഞ്ചാവുമായി പിടിയിലായവർ ------------------------------ pew PT B 312 aboobacker വിരമിച്ച കരിയന്നൂർ ജി.എം.എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്റർ അബൂബക്കർ pew PT B 313 krishnababu വിളയൂർ ഗവ. ഹൈസ്കൂളിൽനിന്ന് വിരമിച്ച ഹെഡ്മാസ്റ്റർ കെ. കൃഷ്ണബാബു ------------------------------------ തൂതപ്പുഴയിലെ മണൽതിട്ടകൾ നീക്കംചെയ്തു പട്ടാമ്പി: പ്രളയത്തിൽ കുമിഞ്ഞുകൂടിയ മണല്‍തിട്ടകൾ യൂത്ത് ലീഗ് നേതൃത്വത്തിൽ നീക്കം ചെയ്തുതുടങ്ങി. തിരുവേഗപ്പുറ തൂതപ്പുഴയിൽ നെടുങ്ങോട്ടൂര്‍ ഭാഗത്താണ് മണ്ണുമാന്തി ഉപയോഗിച്ച് മണല്‍തിട്ടകള്‍ നിരത്തുന്നത്. പ്രളയസാധ്യത കണക്കിലെടുത്ത് പുറമണ്ണൂര്‍-നെടുങ്ങോട്ടൂര്‍ മുസ്ലിം ലീഗ്-യൂത്ത് ലീഗ് നേതൃത്വത്തിലാണ് മണ്ണല്‍തിട്ടകള്‍ പുഴയില്‍തന്നെ തട്ടി നിരപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നത്. നെടുങ്ങോട്ടൂർ സൻെറർ, മനക്കൽ പീടിക, പടിഞ്ഞാറക്കളം ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുസ്ലിം യൂത്ത് സംസ്ഥാന ട്രഷറർ എം.എ. സമദ്, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മെംബർ അമീർ, നെടുങ്ങോട്ടൂർ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി ടി. മമ്മദ്, യൂനുസ് പുറമെണ്ണൂർ, സമദ് മച്ചിഞ്ചേരി, പി. അഫ്സൽ, കെ.ടി. സക്കീർ, പി.കെ.എം. ഷഫീഖ്, ആഷിഖ് പുറമെണ്ണൂർ, ടി. അൻവർ, കെ.പി. സാബിർ എന്നിവർ നേതൃത്വം നൽകി. pew PTB 314 നെടുങ്ങോട്ടൂർ തൂതപ്പുഴയിൽ യൂത്ത് ലീഗ് നേതൃത്വത്തിൽ പുഴയിലെ മണൽതിട്ടകൾ നീക്കം ചെയ്യൽ സംസ്ഥാന ട്രഷറർ എം.എ. സമദ് ഉദ്ഘാടനം ചെയ്യുന്നു അഭിനന്ദിച്ചു പട്ടാമ്പി: ഇൻറര്‍നാഷനല്‍ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സ് മത്സരത്തില്‍ പ്രീ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പി.ടി. മുഹമ്മദ് സല്‍മാനെ മുസ്ലിം ലീഗ് വിളത്തൂര്‍ ശാഖ കമ്മിറ്റി അഭിനന്ദിച്ചു. ദയ കെ.എം.സി.സിയും മുസ്ലിം യൂത്ത്‌ ലീഗ് കമ്മിറ്റിയും സ്‌പോണ്‍സര്‍ ചെയ്ത ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ബാവനു ഹാജിയും ശാഖ പ്രസിഡൻറ് പി.ടി. അവറാന്‍കുട്ടി ഹാജിയും സല്‍മാന് കൈമാറി. ലൈബ്രറി കൗൺസിൽ പുരസ്‌കാരം സമർപ്പിച്ചു പട്ടാമ്പി: 2019-20 വർഷത്തെ പട്ടാമ്പി താലൂക്കിലെ മികച്ച ഗ്രന്ഥശാലക്കുള്ള ജില്ല ലൈബ്രറി കൗൺസിൽ പുരസ്‌കാരം വാടാനാംകുറുശ്ശി ആരഭി ഗ്രന്ഥശാലക്ക് സമർപ്പിച്ചു. വ്യത്യസ്ത മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം പരിഗണിച്ചാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. സി.പി. ചിത്രഭാനു പുരസ്‌കാരം സമർപ്പിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി ടി. സത്യനാഥൻ ആശംസകൾ നേർന്നു. ഗ്രന്ഥശാല പ്രസിഡൻറ് കെ .വി. ഹരിദാസൻ നന്ദി രേഖപ്പെടുത്തി. pew PTB 316 ജില്ല ലൈബ്രറി കൗൺസിൽ പുരസ്‌കാരം വാടാനാംകുറുശ്ശി ആരഭി ഗ്രന്ഥശാലക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. സി.പി. ചിത്രഭാനു സമർപ്പിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story