വിജയകുമാർ ഇന്നെത്തും; ഭാര്യയെ യാത്രയാക്കാൻ

05:00 AM
16/05/2020

കൊല്ലങ്കോട്: ഭാര്യയെ അവസാനമായി കാണാനുള്ള വിജയകുമാറിൻെറ ആഗ്രഹം ഇന്ന് നിറവേറും. ദുബൈയിൽ ഇലക്ട്രീഷ്യനായ വിജയകുമാർ ശനിയാഴ്ച വൈകീട്ട് 6.40ന് നെടുമ്പാേശ്ശരി വിമാനത്താവളത്തിലെത്തും. രാത്രിതന്നെ പാലക്കാട്ടെ വസതിയിലെത്തും. ഞായറാഴ്ച രാവിലെ ജില്ല ആശുപത്രിലെത്തി ഭാര്യ ഗീതയുടെ (40) മൃതദേഹം സന്ദർശിക്കും.

 

തുടർന്ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്ത് സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ആനമാറി വടുക്കുംപാടം ഗീത കഴിഞ്ഞ ശനിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യയെ അവസാനമായി കാണാനുള്ള ആഗ്രഹവുമായി ദുബൈ വിമാനത്താവള പരിസരത്ത് അലഞ്ഞ വിജയകുമാറിൻെറ ദുരിതം കോവിഡ് കാലത്തെ കണ്ണുനനയിക്കുന്ന കാഴ്ചയായിരുന്നു.

ദുബൈ വിമാനത്താവളത്തിൽനിന്ന് ടിക്കറ്റ് ശരിയാവാത്തതിനാൽ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Loading...