Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 4:59 AM IST Updated On
date_range 7 May 2020 4:59 AM ISTകലാഹൃദയത്തിനുള്ളിലെ മത്സ്യകർഷകൻ
text_fieldsbookmark_border
കുഴൽമന്ദം: സ്വന്തം വീടിനോട് ചേർന്ന പഞ്ചായത്ത് കുളത്തിൽ പത്ത് വർഷമായി മത്സ്യകൃഷി ചെയ്യുകയാണ് സ്റ്റാർ സഹദേവൻ എന്ന നാടൻപാട്ട് കലാകാരൻ. ചെത്ത് തൊഴിലാളിയായി ജോലി ചെയ്യുമ്പോൾ തന്നെ നാടൻ പാട്ടും നാടകവുമായി നിരവധി മത്സര വേദികളിൽ സജീവമായിരുന്നു. നാടൻ പാട്ടിൽ 2008ൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തുകയും ദേശീയ മത്സരത്തിൽ പങ്കെടുത്ത ടീമിനെ നയിച്ചതും സഹദേവനാണ്. തേങ്കുറുശ്ശിയിലെ കാപ്പൊലിയെന്ന നാടൻ പാട്ടു സംഘത്തെ നയിക്കുന്നതും ഇദ്ദേഹമാണ്. തിരക്കിനിടയിലും മത്സ്യകൃഷിക്ക് പ്രത്യേക സമയം കണ്ടെത്താറുണ്ട്. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രമോട്ടർ എം. ഹരിദാസ്, അരവിന്ദാക്ഷൻ, സത്യപ്രകാശൻ, വി.എം. കൃഷ്ണൻ, ഹരി എന്നിവർ സംസാരിച്ചു. പടം. PEW KZM FISH. തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് കുളത്തിൽ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story