പ​പ്പി തി​രി​ച്ചെ​ത്തി; പു​ന​ത്തി​ൽ വീ​ട്ടി​ലെ സ്നേഹത്തണലിലേക്ക്

10:42 AM
21/05/2020

മു​ണ്ടൂ​ർ: പു​ന​ത്തി​ൽ വീ​ട്ടു​കാ​രു​ടെ ലാ​ള​ന​യി​ലേ​ക്ക് പ​പ്പി​യെ​ന്ന പൊ​മേ​റി​യ​ൻ വ​ള​ർ​ത്തു​നാ​യ് തി​രി​ച്ചെ​ത്തി. പു​ന​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​നും പ്രേ​മ​കു​മാ​രി​ക്കും സ​ങ്ക​ടം നീ​ങ്ങി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് കാ​ഞ്ഞി​ക്കു​ളം എം.​എ​ൽ.​എ റോ​ഡി​ലെ ബി.​എം.​എ​സ് ഓ​ഫി​സ് പ​രി​സ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ​പ്പി​യെ വീ​ട്ടു​കാ​ർ മൂ​ന്ന് മ​ണി​യോ​ടെ തി​രി​ച്ച് കൊ​ണ്ട് വ​ന്നു. പ​പ്പി​യെ കാ​ണാ​താ​യ​ത്​ സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. 

ഓ​ട്ടോ ഡ്രൈ​വ​ർ സു​രേ​ഷാ​ണ് പ​പ്പി​യെ ക​ണ്ട വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. 10 വ​ർ​ഷം മു​മ്പ് വ​ള​ർ​ത്തി തു​ട​ങ്ങി​യ ഈ ​വീ​ട്ടു​കാ​രു​ടെ ഓ​മ​ന മൃ​ഗം വീ​ണ്ടെ​ടു​ത്ത സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ക്ക​ളാ​യ അ​ഭി​ലാ​ഷും അ​നീ​ഷും. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്ക് മ​ഴ പെ​യ്യു​ന്ന ശ​ബ്​​ദം കേ​ട്ട് പേ​ടി​ച്ചോ​ടി​യ​താ​യി​രു​ന്നു പ​പ്പി.

Loading...
COMMENTS