ചിനക്കത്തൂർ പൂരം: പറയെടുപ്പിന് തുടക്കം
text_fieldsഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന് മുന്നോടിയായി പത്ത് നാൾ നീളുന്ന ദേശത്തെ പറയെടുപ് പിന് തുടക്കമായി. ഒറ്റപ്പാലം ദേശത്തിെൻറ പറയെടുപ്പിെൻറ ഭാഗമായി തോട്ടക്കരയിലെ മാത് തൂർ മനയിൽനിന്നാണ് തുടക്കം കുറിച്ചത്. ചിനക്കത്തൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ജി. അനിൽ, ട്രസ്റ്റി ബോർഡ് അംഗം കൃഷ്ണൻ നമ്പൂതിരി, അഞ്ചുദേശം കോഓഡിനേഷൻ കൺവീനർ ടി.പി. പ്രദീപ് കുമാർ, ഒറ്റപ്പാലം ദേശ കമ്മിറ്റി പ്രസിഡൻറ് കെ. കരുണാകരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ പറയെടുപ്പ്.
ഗജവീരെൻറ അകമ്പടിയുമുണ്ടായിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ച ഭാഗികമായും ഒറ്റപ്പാലത്തെ പറയെടുപ്പ് തുടരും. തുടർന്ന് മീറ്റ്ന ദേശത്തെ പറയെടുപ്പിന് തുടക്കമിടും. 12, 13 തീയതികളിൽ മീറ്റ്ന, പല്ലാർമംഗലം, എറക്കോട്ടിരി ദേശങ്ങളിലെ പറയെടുപ്പ് നടക്കും.
14, 15, 16 തീയതികളിലാണ് തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിലെ പറയെടുപ്പ്. 17നും 18നും പാലപ്പുറം ദേശത്തെ പറയെടുപ്പ് നടക്കും.
കീഴാനെല്ലൂർ മനയിലാണ് സമാപനം. 17ന് പൂര താലപ്പൊലിയും 18ന് കുമ്മാട്ടിയും ഉച്ചക്ക് രണ്ടിന് കുതിരക്ക് തലവെപ്പും നടക്കും. 19നാണ് ചിനക്കത്തൂർ പൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.