ചു​ര​ത്തി​ലെ മാ​ലി​ന്യ​ത്തി​നി​ര​യാ​യി വ​ന്യ​ജീ​വി​ക​ൾ

12:00 PM
24/08/2019
അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ം കടിക്കുന്ന കു​ര​ങ്ങ്

അ​ഗ​ളി: അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ര​യാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ. സൈ​ല​ൻ​റ്​​വാ​ലി ഉ​ദ്യാ​ന​ത്തോ​ട് ചേ​ർ​ന്ന സം​ര​ക്ഷി​ത വ​ന​മേ​ഖ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശ​ത്താ​ണ് വ്യാ​പ​ക​മാ​യി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​വും കോ​ഴി, മീ​ൻ എ​ന്നി​വ​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ളും ത​ള്ളു​ന്ന​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ കു​ര​ങ്ങു​ക​ൾ കാ​ടി​റ​ങ്ങി വ​ഴി​യോ​ര​ത്ത് ത​മ്പ​ടി​ക്കു​ക​യാ​ണ്.

യാ​ത്രി​ക​ർ പ്ലാ​സ്​​റ്റി​ക്​ പൊ​തി​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണ​ത്തി​​െൻറ അ​വ​ശി​ഷ്​​ടം ചു​ര​ത്തി​ൽ എ​റി​യു​ന്ന​തോ​ടെ കു​ര​ങ്ങു​ക​ൾ അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ൾ ഇ​ത് ഭ​ക്ഷി​ക്കു​ന്ന​ത് സാ​ധാ​ര​ണ​യാ​ണ്. കു​ര​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​രു​തെ​ന്ന ബോ​ർ​ഡ് പ​ല​രും അ​വ​ഗ​ണി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​െ​ണ്ട​ന്ന് പ​റ​യു​മ്പോ​ഴും ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ല.

Loading...
COMMENTS