പാ​മ്പ​ൻ​തോ​ട് കോ​ള​നി​:  45 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ

12:06 PM
01/11/2019
പാ​മ്പ​ൻ​തോ​ട് കോ​ള​നി കെ.​വി. വി​ജ​യ​ദാ​സ് എം.​എ​ൽ.​എ​യും സം​ഘ​വും സ​ന്ദ​ർ​ശി​ക്കു​ന്നു

ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യം തു​ട​ച്ചു​നീ​ക്കി​യ പാ​മ്പ​ൻ​തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ പ്ര​തി​സ​ന്ധി​ക​ൾ അ​തി​ജീ​വി​ച്ച് പ്ര​ള​യ​ഭൂ​മി​യി​ൽ വീ​ണ്ടും താ​മ​സം തു​ട​ങ്ങി​യ 72 പേ​ർ​ക്ക് ആ​ശ​ങ്ക നീ​ങ്ങു​ന്നി​ല്ല. മു​ഡു​ഗ​ർ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട 45 കു​ടും​ബ​ങ്ങ​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. 2018ലെ ​പ്ര​ള​യ​കാ​ല​ത്താ​ണ് പാ​മ്പ​ൻ​തോ​ടി​ൽ വ്യാ​പ​ക ന​ഷ്​​ട​മു​ണ്ടാ​യ​ത്.

പ്ര​ള​യ​ത്തി​ന് മു​മ്പ്​ കോ​ള​നി​യി​ൽ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ദൗ​ർ​ബ​ല്യം കാ​ര​ണം പ്ര​വ​ർ​ത്ത​നം തു​ട​രാ​നാ​യില്ല. മൈ​നി​ങ് ആ​ൻ​ഡ്​ ജി​യോ​ള​ജി വ​കു​പ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥ​ലം താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ള​യ​കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക ക്യാ​മ്പു​ക​ളി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

Loading...
COMMENTS