മരണത്തിലേക്ക്​ തുറക്കുന്ന വാ​തി​ലു​ക​ൾ

  • അപകടങ്ങൾ ആവർത്തിച്ചിട്ടും തിരുത്താതെ സ്വകാര്യ ബ​സു​ക​ൾ

12:16 PM
20/09/2019

കൊ​ടു​വാ​യൂ​ർ: ബ​സു​ക​ൾ വാ​തി​ലു​ക​ൾ തു​റ​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് അ​ധി​കാ​രി​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം, കൊ​ല്ല​ങ്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, തൃ​ശൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പ​ല​തും വാ​തി​ലു​ക​ൾ തു​റ​ന്നാ​ണ്​ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രെ നി​ര​വ​ധി ത​വ​ണ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലും ജി​ല്ല ക​ല​ക്ട​ർ​ക്കും പൊ​തു​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

കൊ​ല്ല​ങ്കോ​ട് മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ 15ല​ധി​കം അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​ക്കാ​ര​ണ​ത്താ​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം.  

Loading...
COMMENTS