Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓ​പ്പ​റേ​ഷ​ൻ...

ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യു​മാ​യി വീ​ണ്ടും പൊ​ലീ​സ്​

text_fields
bookmark_border
ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യു​മാ​യി വീ​ണ്ടും പൊ​ലീ​സ്​
cancel

പാ​ല​ക്കാ​ട്​: ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യു​മാ​യി വീ​ണ്ടും പൊ​ലീ​സ്​ രം​ഗ​ത്ത്. അ​ന​ധി​കൃ​ത​മാ​യി അ​മി​ത പ​ലി ​ശ​ക്ക്​ പ​ണം ക​ടം കൊ​ടു​ക്കു​ന്ന വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​െ​ക്ക​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പൊ​ലീ​സ്​ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ഡി​വൈ.​എ​സ്.​പി. ത​ല​ത്തി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ൽ പ​രാ​തി ന​ൽ​കാം. ചൊ​വ്വാ​ഴ്​​ച പാ​ല​ക്കാ​ട്​ സൗ​ത്ത്​​​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​ട​ന്ന കു​ബേ​ര അ​ദാ​ല​ത്തി​ൽ പാ​ല​ക്കാ​ട് സ​ബ്​ ഡി​വി​ഷ​നു കീ​ഴി​ലെ 12 സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നി​യ​മ​വി​രു​ദ്ധ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച 50 പ​രാ​തി​ക​ൾ പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ചു.

33 എ​ണ്ണം തീ​ർ​പ്പാ​ക്കി. എ.​എ​സ്.​പി അ​ങ്കി​ത് അ​ശോ​ക് ​ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഡി​​വൈ.​എ​സ്.​പി ജി.​ഡി. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​മ്പ​തി​ന് രാ​വി​ലെ 11ന് ​ആ​ല​ത്തൂ​ർ സി.​ഐ ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന ആ​ല​ത്തൂ​ർ സ​ബ് ഡി​വി​ഷ​ൻ അ​ദാ​ല​ത്തി​ൽ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി, ആ​ല​ത്തൂ​ർ സ​ബ് ഡി​വി​ഷ​ൻ ഡി​വൈ.​എ​സ്.​പി, സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, കോ​ട്ടാ​യി, മം​ഗ​ലം ഡാം, ​നെ​ന്മാ​റ, പാ​ട​ഗി​രി, കൊ​ല്ല​ങ്കോ​ട്, പ​റ​മ്പി​ക്കു​ളം, കു​ഴ​ൽ​മ​ന്ദം, പു​തു​ന​ഗ​രം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക്​ ഇ​വി​ടെ പ​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story