ജില്ലയിൽ വൻ ലഹരിവേട്ട
text_fieldsപാലക്കാട്: ജില്ലയിൽ വ്യത്യസ്ത ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച പിടി കൂടിയത് 21 കിലോ കഞ്ചാവും വേദന സംഹാരിയിനത്തിൽപെട്ടതും ഗുരുതരമായ ആരോഗ്യപ്രത്യാ ഘാതങ്ങളുണ്ടാക്കുന്നതുമായ 767 സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകളും 2240 ലിറ്റർ സ്പിരി റ്റും.
തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് മിനിലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്പിരിറ്റ് കൊഴിഞ്ഞാമ്പാറ കുലുക്കുപ്പാറയിൽ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ രതീഷിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാേലാടെയാണ് സംഭവം. 35 ലിറ്റർ വീതം 64 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, കൊഴിഞ്ഞാമ്പാറ എസ്.ഐ മനോജ് കെ. ഗോപി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപകാലത്ത് നടന്ന വലിയ സ്പിരിറ്റ് വേട്ടയാണിത്. തമിഴ്നാട്ടിലെ കോവിൽപാളയത്തുനിന്ന് പാലക്കാട് മെഡിക്കൽ കോളജിന് മുന്നിൽ വാഹനം നിർത്തിപോകാനാണ് തന്നോട് നിർദേശിച്ചിരുന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊല്ലങ്കോട് എക്സൈസിെൻറ നേതൃത്വത്തിൽ ഗോവിന്ദാപുരം-മംഗലം അന്തർസംസ്ഥാന പാതയിൽ നടത്തിയ വാഹന പരിേശാധനയിലാണ് ഏഴുകിലോ കഞ്ചാവും 767 ലഹരി ഗുളികളുമായി യുവാക്കൾ പിടിയിലായത്.
തൃശൂർ ചാവക്കാട് സ്വദേശികളായ തിരുവത്ര കൊട്ടപ്പുറം ഷിറാസ് (30), പുന്നയൂർ കണ്ണൻ (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ചിറ്റൂർ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലങ്കോട് ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ മാറി കുരുവിക്കൂട് മരം സ്റ്റോപ്പിൽ വാഹന പരിശോധന നടത്തുന്നതിനിടെ പാഞ്ഞെത്തിയ കാർ എക്സൈസ് വാഹനത്തെ ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ജീപ്പിലും ഇരുചക്രവാഹനത്തിലും കാറിനെ പിൻതുടർന്ന എക്സൈസ് സംഘം കൊല്ലങ്കോട് ടൗണിൽ കാർ തടഞ്ഞിട്ടു. വാഹനത്തിലുണ്ടായ നാലുപേരിൽ രണ്ടുപേർ ഒാടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്തുകാരുടെ കാർ തട്ടി എക്സൈസ് ജീപ്പിനും ബൈക്കിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. കാറിെൻറ മുൻവശത്തെ ബോണറ്റിനകത്ത് വിവിധ പാക്കുകളിലാക്കി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിലെ ഏർവാടിയിൽനിന്ന് എഴുപതിനായിരം രൂപയോളം കൊടുത്തുവാങ്ങിയ കഞ്ചാവും ഗുളികകളും തൃശൂർ ജില്ലയിൽ സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ചുള്ള ചില്ലറ വിൽപനക്കായി കൊണ്ടുപോവുകയായിരുന്നു ഇവർ മൊഴി നൽകിയിട്ടുണ്ട്. വേദനസംഹാരിയായ സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകളാണ് പ്രതികളിൽനിന്ന് പിടികൂടിയത്. ഇവർ നേരത്തേയും ലഹരി കടത്തിയിരുന്നതായി കരുതുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെക്കുറിച്ച് എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ബാലഗോപാലൻ എ.ഇ.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഗോപാലപുരത്ത് വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികളായ ഷമീർ (28), ജാബിർ (23) എന്നിവർ പിടിയിലായി. പരിശോധനക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന ചിറ്റൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജനീഷിെൻറ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് ഇരുവരെയും പിടികൂടിയത്. ഷൊർണൂർ: പതിനൊന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി അബ്ദുറഹ്മാനാണ് (32) പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് റെയിൽവേ എസ്.ഐ വരുൺകുമാർ, എ.എസ്.ഐ സക്കീർ അഹമ്മദ്, സി.സി.പി.ഒമാരായ ജോസഫ്, മുനീർ എന്നിവരുൾപ്പെടുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. വൈകീട്ട് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. സമീപകാലത്ത് ഷൊർണൂരിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
