Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightര​ജി​സ്​േ​ട്ര​ഷ​ൻ...

ര​ജി​സ്​േ​ട്ര​ഷ​ൻ വ​കു​പ്പി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം തു​ട​ങ്ങി

text_fields
bookmark_border
പാ​ല​ക്കാ​ട്: ര​ജി​സ്​േ​ട്ര​ഷ​ൻ വ​കു​പ്പി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ 23 സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫി​സു​ക​ളി​ലും ഓ​ൺ​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ആ​ധാ​രം ര​ജി​സ്​േ​ട്ര​ഷ​ൻ, വി​വാ​ഹ ര​ജി​സ്​േ​ട്ര​ഷ​ൻ, ബാ​ധ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​പേ​ക്ഷ, ആ​ധാ​ര​ത്തി​​െൻറ പ​ക​ർ​പ്പി​നു​ള്ള അ​പേ​ക്ഷ, ഗ​ഹാ​ൻ (വാ​യ്പ) അ​പേ​ക്ഷ എ​ന്നി​വ​യെ​ല്ലാം ഓ​ൺ​ലൈ​നാ​യി ന​ൽ​കാം. വ​കു​പ്പി​ൽ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ൾ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി ല​ഭി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ല ര​ജി​സ്​​ട്രാ​ർ അ​റി​യി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ ഓ​രോ ഘ​ട്ട​ത്തി​ലു​മു​ള്ള പു​രോ​ഗ​തി മൊ​ബൈ​ൽ ന​മ്പ​റി​ൽ സ​ന്ദേ​ശ​മാ​യെ​ത്തും. ഫെ​ബ്രു​വ​രി 21 മു​ത​ൽ ആ​ധാ​രം ര​ജി​സ്​േ​ട്ര​ഷ​ന് ഇ^​പേ​മ​െൻറ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്നി​രു​ന്നു. സൊ​സൈ​റ്റി ര​ജി​സ്​േ​ട്ര​ഷ​ൻ നേ​ര​ത്തേ​ത​ന്നെ ഓ​ൺ​ലൈ​നാ​ക്കി​യി​രു​ന്നെ​ങ്കി​ലും മേ​യ് ര​ണ്ട് മു​ത​ൽ ആ​രം​ഭി​ച്ച പു​തി​യ വേ​ർ​ഷ​നി​ലു​ള്ള ഓ​ൺ​ലൈ​ൻ സൈ​റ്റ് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ചെ​ർ​പ്പു​ള​ശ്ശേ​രി, ഒ​റ്റ​പ്പാ​ലം സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫി​സു​ക​ൾ​ക്ക്​ പു​തി​യ കെ​ട്ടി​ട​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​കാ​രം വ​ർ​ഷ​ത്തി​ന് 500 രൂ​പ നി​ര​ക്കി​ൽ ജി​ല്ല​യി​ൽ 63 സൊ​സൈ​റ്റി​ക​ൾ പു​തു​ക്കു​ക​യും 71,200 രൂ​പ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു.
Show Full Article
TAGS:LOCAL NEWS 
Next Story