Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right26 കു​ടും​ബ​ങ്ങ​ൾ​ക്ക് ...

26 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ച്ച് സോ​ളി​ഡാ​രി​റ്റി

text_fields
bookmark_border
ആ​ല​ത്തൂ​ർ: വെ​ങ്ങ​ന്നി​യൂ​ർ കാ​ടാം​ക്കോ​ട്ടി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സോ​ളി​ഡാ​രി​റ്റി മു​ൻ​കൈ​യെ​ടു​ത്ത് 26 വീ​ട്ടു​കാ​ർ​ക്കാ​യി കു​ഴ​ൽ​കി​ണ​റും നി​ർ​മി​ച്ച് പൈ​പ്പ് ക​ണ​ക്​​ഷ​നും സ്ഥാ​പി​ച്ചു. ര​ണ്ടി​ട​ത്ത് പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് കു​റു​കെ പൈ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ജ​ല​നി​ധി മാ​തൃ​ക​യി​ലാ​ണ് സോ​ളി​ഡാ​രി​റ്റി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. സോ​ളി​ഡാ​രി​റ്റി​യു​ടെ അ​പേ​ക്ഷ ല​ഭി​ച്ചെ​ന്നും പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​രാ​നെ​ടു​ത്ത കാ​ല​താ​മ​സ​മാ​ണ് അ​നു​മ​തി ന​ൽ​കാ​ൻ വൈ​കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 16ന് ​ചേ​രു​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ അ​നു​മ​തി ന​ൽ​കി​യേ​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story