Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാ​പാ​രി വ്യ​വ​സാ​യി ...

വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ല ക​മ്മി​റ്റി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും –ന​സി​റു​ദ്ദീ​ൻ

text_fields
bookmark_border
മ​ണ്ണാ​ർ​ക്കാ​ട്: സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല ക​മ്മി​റ്റി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് ടി. ​ന​സി​റു​ദ്ദീ​ൻ. മ​ണ്ണാ​ർ​ക്കാ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നേ​തൃ​ത്വം ന​ൽ​കു​ന്ന ജി​ല്ല ക​മ്മി​റ്റി ശ​രി​യാ​യ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ ജി​ല്ല കൗ​ൺ​സി​ൽ വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റാ​യി ബാ​സി​ത്ത് മു​സ്​​ലി​മി​നെ ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. ര​മേ​ശ് പൂ​ർ​ണി​മ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. 47 അം​ഗ എ​ക്സി. ക​മ്മി​റ്റി​യെ​യും 25 അം​ഗ ജി​ല്ല കൗ​ൺ​സി​ല​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് ടി. ​ന​സി​റു​ദ്ദീ​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ദ്വൈ​വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്ന​ത്. നേ​താ​ക്ക​ളാ​രും സം​ഘ​ട​ന​ക്ക് മു​ക​ളി​ല​ല്ല. സം​ഘ​ട​ന​യു​ടെ ച​ട്ട​ക്കൂ​ടു​ക​ൾ​ക്ക് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും പു​റ​ത്താ​ണെ​ന്നും ജി​ല്ല ക​മ്മി​റ്റി​യെ കു​റി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും ന​സി​റു​ദ്ദീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് ബാ​സി​ത്ത് മു​സ്​​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യി​ൽ​നി​ന്ന് ആ​രും പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം സേ​തു​മാ​ധ​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി.​എ​ച്ച്. അ​ബ്​​ദു​ൽ ഖാ​ദ​ർ, ബൈ​ജു രാ​ജേ​ന്ദ്ര​ൻ, എ​ൻ.​ആ​ർ. സു​രേ​ഷ്, ബാ​ബു കോ​ട്ട​യി​ൽ, കെ.​എ. ഹ​മീ​ദ്, പി.​കെ. ഹം​സ, സി.​എ​ച്ച്. മു​ഹ​മ്മ​ദ്, പി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ട്ടാ​മ്പി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ട്ടാ​മ്പി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​വി. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ (പ്ര​സി.), കെ. ​ഗി​രീ​ഷ് (സെ​ക്ര.) കെ.​എ​ൻ. അ​ഷ്‌​റ​ഫ​ലി (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല ട്ര​ഷ​റ​ർ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് മു​സ്ത​ഫ മു​ള​യ​ങ്കാ​വ്, ഇ​ബ്രാ​ഹിം കു​ട്ടി കൊ​പ്പം, മ​ണി​ക​ണ്ഠ​ൻ മു​തു​ത​ല, മൊ​യ്തു ഹാ​ജി ഓ​ങ്ങ​ല്ലൂ​ർ, കു​ഞ്ഞാ​പ്പ ഹാ​ജി, ഷെ​രീ​ഫ്, ടി.​പി. കേ​ശ​വ​ൻ, സു​ബൈ​ർ കൈ​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. തി​രു​വേ​ഗ​പ്പു​റ യൂ​നി​റ്റ് ജ​ന​റ​ൽ ബോ​ഡി​യി​ൽ പ്ര​സി​ഡ​ൻ​റ് പി.​ടി. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു കോ​ട്ട​യി​ൽ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​സ്ത​ഫ മു​ള​യ​ങ്കാ​വ്, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ബൈ​ദ്, സ​ലിം, പി. ​അ​ബ്ദു​ല്ല, ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​പി. കേ​ശ​വ​ൻ (പ്ര​സി.), പി.​പി. ജ​ലീ​ൽ (ജ​ന. സെ​ക്ര.), കെ.​പി. മ​ര​ക്കാ​ർ (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story